| Wednesday, 27th January 2021, 7:50 am

സഖാവ് എന്ന് വിളിക്കപ്പെടാനാണ് ആഗ്രഹം; സി.പി.ഐ.എം പറഞ്ഞാല്‍ റാന്നിയില്‍ മത്സരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വൈദികന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് ഇഷ്ടമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. മാത്യൂസ് വാഴക്കുന്നം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാന്നിയില്‍ സി.പി.ഐ.എം പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ വിജയ സാധ്യത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

‘ഓര്‍ത്തഡോക്‌സ് സഭ മത്സരത്തെ എതിര്‍ക്കുമെന്ന് കരുതുന്നില്ല. മണ്ഡലത്തിന് പുറത്തു നിന്ന് വരുന്നവരുടെ ലക്ഷ്യം പദവി മാത്രമാണ്. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടം. നിരവധി പാര്‍ട്ടി വേദികളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്,’ ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു.

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാടും ഉണ്ടാകില്ല. പള്ളിയിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലും എന്ന കണ്ടാല്‍ മതിയെന്നും ഫാദര്‍ പറഞ്ഞു.

സഭയക്കകത്തെ ലൈംഗിക ചൂഷണ വിവാദത്തില്‍ പരസ്യമായി പ്രതികരണം നടത്തിയ ആളാണ് ഫാ. മാത്യൂസ് വാഴക്കുന്നം. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇദ്ദേഹം താന്‍ എക്കാലത്തും ഇടതുപക്ഷത്തോടൊപ്പമാണെന്നും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Orthodox church priest Fr. Mathews Vazhakkunnam says he is willing to contest in the coming election in CPIM ticket

We use cookies to give you the best possible experience. Learn more