[]കോഴിക്കോട്: കോഴിക്കോട്ടെ വിവാദ അറബി കല്യാണത്തെ ന്യായീകരിച്ച് സിയസ്‌കോ യ്ത്തീംഖാന. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കിയ വിശദീകരണത്തിലാണ് അനാഥാലയം വിവാഹത്തെ ന്യായീകരിക്കുന്നത്.[]
അറബികല്യാണം നടത്തിയതില്‍ തെറ്റില്ല. വിവാഹത്തിന്റെ നടപടി ക്രമത്തില്‍ മാത്രമാണ് വീഴ്ച്ച പറ്റിയത്. 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതപത്രം ബോര്‍ഡിന് നല്‍കേണ്ടതായിരുന്നു.
ഇത് നല്‍കിയില്ല. ഇതില്‍ മാത്രമാണ് വീഴ്ച്ച പറ്റിയത്. അറബികല്യാണത്തിന് നിയമസാധുതയുണ്ടെന്നും യത്തീംഖാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
വിവാഹം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് യത്തീംഖാനയ്ക്ക് കത്തയച്ചിരുന്നു. നിയമ വ്യവസ്ഥകള്‍ പാലിക്കാതെയാണ് വിവാഹം നടത്തിയതെന്നും മറുപടി തൃപ്തികരമല്ലെങ്കിലും സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരുന്നു.
മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാമെന്ന സര്‍ക്കുലര്‍ പ്രകാരമാണ് വിവാഹം നടത്തിയതെന്ന് അനാഥാലയം അധികൃതര്‍ നേരത്തേ ന്യായീകരിച്ചിരുന്നു.