| Wednesday, 10th January 2018, 6:26 pm

വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി;യത്തീംഖാന വാര്‍ഡന്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: യത്തീംഖാന വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വാര്‍ഡനെ കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ പെരുവളത്ത്പറമ്പ് റഹ്മാനിയ യത്തീംഖാന വാര്‍ഡന്‍ ചപ്പാരപ്പടവിലെ നാസറിനെയാണ് ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറിയോടു ചേര്‍ന്നാണ് ഇയാള്‍ താമസിച്ചിരുന്നത്. സ്‌കൂള്‍ അവധിദിവസം പ്രത്യേക ക്ലാസെടുത്ത് നല്‍കാമെന്നു പറഞ്ഞ് 11 ഉം 13 ഉം വയസ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളെ ഇയാള്‍ മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം ഇയാളെ യത്തീംഖാനയില്‍നിന്നു പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more