കൊച്ചി: ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യയുടെ താരം ഹാര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. ഇന്ത്യാ-പാക് മത്സരം കായിക പ്രേമികള്‍ക്ക് എന്നും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വലിയൊരു വാറാണ്. പാകിസ്ഥാനെതിരെ കളിക്കുക എന്നത് പ്രത്യേക വികാരമാണ്. 2007ലെ ഫൈനലില്‍ അവസാന നിമിഷത്തെ ശ്രീശാന്തിന്റെ ക്യാച്ച് ഒരു മലയാളികള്‍ക്കും മറക്കാനാകില്ല. തീര്‍ച്ചയായും ഇന്ത്യന്‍ ടീം പൊളിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്.
വെടിക്കെട്ടിന്റെ ആശാനാണ് ഹാര്‍ദിക്ക് പാണ്ഡ്യ. തീര്‍ച്ചയായും ഈ ലോകകപ്പിലെ ഹീറോ അവനായിരിക്കും, ഇന്ന് നമ്മളൊരു പൊളി പൊളിക്കും,’ എ.എം. വിജയന്‍ പറഞ്ഞു.
അതേസമയം, റൗണ്ട് 12ല്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വൈകീട്ട് 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്ത്യയും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്. 2007-ലെ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.