| Wednesday, 13th September 2023, 3:45 pm

ഞങ്ങള്‍ ക്രിസ്റ്റ്യാനോയുടെ അല്‍ നസറിനോട് തോല്‍ക്കില്ല, ശക്തമായ മത്സരമായിരിക്കും; മുന്നറിയിപ്പുമായി മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

അൽ നസറും പെർസെപോളീസും തമ്മിലുള്ള മത്സരത്തിന് മുമ്പ് റൊണാൾഡോക്കും തന്റെ ടീമിനും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ പെർസ്‌പോളിസ് പരിശീലകനായ ഹമീദ്ദേരക്ഷൻ. തന്റെ മുൻ ടീം അൽ നസറിനോട് തോൽക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസറിന് വെല്ലുവിളി നിറഞ്ഞ മത്സരം പ്രതീക്ഷിക്കാം. പെർസെപോളിസിന് വളരെ സംഘടിതമായ ടീമുണ്ട്. അവർ അൽ നസറിനോട് തോൽക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ‘ഹമീദ്ദേരക്ഷൻ 9 എൻ.എഫ്.സി ബോൾ വഴി പറഞ്ഞത്.

സെപ്റ്റംബർ 19 ന് എ.എഫ്‌.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ അൽ നസർ ഇറാനിയൻ ക്ലബായ പെർസെപോളിസിനെ നേരിടും. പെർസെപോളിസിന്റെ ഹോം ഗ്രൗണ്ടായ ആസാദി സ്‌റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ നിലവിൽ നാല് മത്സരങ്ങളിൽ നിന്നും പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെർസെപോളിസ്.

അതെ സമയം സൗദി ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും രണ്ട് തോൽവിയുമായി ആറാം സ്ഥാനത്താണ് അൽ നസർ. ഈ സീസണിൽ അൽ നസറിന് വേണ്ടി നാല് മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും നാല് അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്. സൂപ്പർ താരം കളിക്കളത്തിൽ മികച്ച പ്രകടനത്തിലൂടെ മുൻ കോച്ചിന് മറുപടി നൽകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: ormer coach says Al Nasser can’t beat Persepolis

We use cookies to give you the best possible experience. Learn more