Entertainment news
സിനിമയിലെ കുഞ്ഞെല്‍ദോയ്‌ക്കൊപ്പം ഒര്‍ജിനല്‍ കുഞ്ഞെല്‍ദോ; പരിചയപ്പെടുത്തി സംവിധായകന്‍ ആര്‍.ജെ മാത്തുകുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 26, 02:01 pm
Sunday, 26th December 2021, 7:31 pm

കൊച്ചി: കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു കുഞ്ഞെല്‍ദോ. ആസിഫ് അലി കുഞ്ഞെല്‍ദോയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ആര്‍.ജെ മാത്തുകുട്ടിയായിരുന്നു.

മാത്തുകുട്ടിയുടെ കോളെജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിത ഒര്‍ജിനല്‍ കുഞ്ഞെല്‍ദോയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍.ജെ മാത്തുകുട്ടി.

ആസിഫ് അലിക്കൊപ്പം യഥാര്‍ത്ഥ കുഞ്ഞെല്‍ദോ നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഒരു കുറിപ്പും മാത്തുകുട്ടി പങ്കുവെച്ചിട്ടുണ്ട്. ‘ഓര്‍മ്മ വെച്ച കാലം മുതലേയുള്ള എന്റെ കൂട്ടുകാരനാണ് ആസിഫ് അലിക്കൊപ്പം നില്‍ക്കുന്ന ഈ കുഞ്ഞെല്‍ദോ. യു.സി കോളേജിലെ ക്ലാസ്മുറിയില്‍ ഒരുമിച്ചിരുന്നു പഠിച്ച കാലത്തെ അവന്റെ ജീവിതം പരമാവധി സത്യസന്ധമായി സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രായത്തില്‍ അവന്‍ എടുത്ത തീരുമാനങ്ങളോട് നമുക്ക് യോജിക്കാനും വിയോജിക്കാനും കഴിയും. അതെന്താണെങ്കിലും അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Do Watch Kunjeldho In Theatres’ – എന്നാണ് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഡിസംബര്‍ 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Original Kunjeldo with Kunjeldo in the movie; Introduced by director RJ Mathukutty Asif Ali