| Saturday, 28th August 2021, 3:17 pm

കൊവിഡിലും മികവിന് കോട്ടം തട്ടാതെ ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന്‍സ്; പുതിയ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്കിടി: കൊവിഡ് കാലത്തും മികവിന് കോട്ടം തട്ടാതെ ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന്‍സ്. കൊവിഡ് മഹാമാരി വിദ്യഭ്യാസ മേഖലയില്‍ ഭീഷണി സൃഷ്ടിക്കുമ്പോഴാണ് തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍ വിപണിയിലേക്കായി ലോകോത്തര നിലവാരത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുകയാണ് വയനാട് ലക്കിടിയിലെ ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന്‍സ്.

ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും ഗുണനിലവാരമുള്ള അധ്യാപനം ഇവിടെ നടക്കുകയാണ്. ടൂറിസം, ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് അനുയോജ്യമായ വിവിധ ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ ഇവിടെ നടത്തുന്നുണ്ട്.

കോഴിക്കോട് സര്‍വകലാശാലയുടെയും AICTE യുടെയുംഅംഗീകാരമുള്ള ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (BHM) നാല് വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സാണ്.

കൂടാതെ ത്രിവത്സര ബിരുദ കോഴ്‌സുകളായ ബി.എസ്.സി. ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് (B.Sc. HM & CS) ബി.എസ്.സി. ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കളിനറി ആര്‍ട്‌സ് (B.Sc. HM & CA), ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ (BHA), എന്നിവ വിവിധ കാമ്പസുകളിലായി നടത്തപ്പെടുന്നു.

കോഴിക്കോട് സര്‍വകലാശാലയുടെ തന്നെ കീഴില്‍ ഹോട്ടല്‍ മാനേജ്മന്റ് ബിരുദാനന്തര കോഴ്‌സ്, മാസ്റ്റര്‍ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് (MHM) ഇവിടെ നടത്തപ്പെടുന്നുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഹോട്ടല്‍ മാനേജ്മന്റ് / ടൂറിസം ബിരുദദാരികള്‍ക്ക് മുന്‍ഗണന. ഈ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 8589 83 8589, 808 66 222 54 എന്നീ നമ്പറുകളില്‍ വിളിക്കാം.

കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (NCHMCT) യുടെ അംഗീകാരത്തോടെയുള്ള ബി.എസ്.സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്ന കോഴ്സും ഈ കോളേജില്‍ നടത്തപ്പെടുന്നു. ഈ കോഴ്സിലേക്ക് സീറ്റുകള്‍ റിസര്‍വ് ചെയ്യാനും വിശദവിവരങ്ങള്‍ക്കുമായി 8943 96 8943, 8111 955 733 എന്നീ നമ്പറുകളില്‍ വിളിക്കാം.

ഓറിയന്റലില്‍ നിന്ന് പഠിച്ചിറങ്ങിയ യോഗ്യതയാര്‍ന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പ്ലേസ്‌മെന്റ് സെല്‍ വഴി സ്വദേശത്തും വിദേശത്തുമായുള്ള ഹോട്ടല്‍ ടുറിസം സ്ഥാപനങ്ങളില്‍ മികച്ച നിലയിലുള്ള ജോലി നേടാന്‍ കഴിയുന്നുണ്ട്.

ഹോട്ടല്‍ മാനേജ്മന്റ് കോഴ്‌സുകള്‍ക്ക് പുറമേ വിവിധ തൊഴിലധിഷ്ടിത ന്യൂജനറേഷന്‍ കോഴ്‌സുകളായ ബി.എ. വിഷ്വല്‍ കമ്മ്യുണിക്കേഷന്‍ (BA VC), ബി.എ. മള്‍ട്ടിമീഡിയ (BA MM), ബി.എ. മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം (BA MCJ), ബി.എസ്.സി. കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (B Sc. C & FD), ബാച്ചിലര്‍ ഓഫ് ട്രാവല്‍ &ടൂറിസം മാനേജ്മന്റ് (BTTM), ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (BCA), ബാച്ചിലര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ (BBA), ബി.കോം. (കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് / ഫിനാന്‍സ്) എന്നിവയും ഇവിടെ നടത്തപ്പെടുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ അംഗീകാരമുള്ളതാണ് എല്ലാ കോഴ്‌സുകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 808 66 222 53, 8943 95 8943.

കേരള സര്‍ക്കാര്‍ ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും മികച്ച ഹോട്ടല്‍ / ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള അവാര്‍ഡ് എട്ട് തവണ ലഭിച്ച സ്ഥാപനമാണ് ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മന്റ്.

GHRDC 2021 ല്‍ നടത്തിയ സര്‍വേയില്‍ Excellence കേറ്റഗറിയി.ല്‍ ഒന്നാം റാങ്കും നേടുകയുണ്ടായി. CSR മാഗസിന്റെ Best Hotel Management Institute of Excellence അവാര്‍ഡ് ഈ വര്‍ഷവും ഏഴാം തവണ ഈ സ്ഥാപനമാണ് നേടിയത്. കോളേജ് മാനേജ്മെന്റിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടായ ‘വൈത്തിരി വില്ലേജ്’ല്‍ പഠനത്തോടൊപ്പം പ്രൊഫഷണല്‍ ട്രെയിനിംഗ് കൂടി ഉള്ളത് വഴി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികവാര്‍ന്ന പ്രായോഗിക പരിശീലനവും സാധ്യമാവുന്നു.

വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും ഇന്റസ്ട്രിയല്‍ വിസിറ്റ്‌സുമൊക്കെയായി ഏറെ സമ്പന്നമാണ് കോളേജിലെ അകാദമിക് അന്തരീക്ഷം. കാമ്പസിലും പുറത്തുമായി വിവിധങ്ങളായ നൂതനമായ പല പരിപാടികളും ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്നു. സിലബസ് പഠനത്തിനു പുറമേ നല്‍കുന്ന സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇന്റര്‍വ്യൂ പരിശീലനങ്ങള്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ക്ലാസുകള്‍ എന്നിവ പ്ലേസ്‌മെന്റ് മികവുറ്റതാക്കുന്നതിനോടോപ്പം വിദേശപഠനത്തിനും ഉപരിപഠനത്തിനും ഉപയോഗപ്രദമാണ്.

എല്ലാ കോഴ്‌സുകള്‍ക്കും മെറിറ്റ് സീറ്റുകളില്‍ ഗവണ്‍മെന്റ് ഫീസ് മാത്രമെ ഇവിടെ ഈടാക്കുന്നുള്ളു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് ലോണ്‍ ലഭിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്.

Website: www.orientalschool.com

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Oriental Group of Educational Institutions without compromising excellence during the Covid period; Apply now for new courses

We use cookies to give you the best possible experience. Learn more