ആലപ്പുഴ: ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ തമിഴകത്തും രൂപം കൊള്ളണമെന്ന് നടന്‍ വിജയ് സേതുപതി. ദേശാഭിമാനി വാരാന്ത പതിപ്പിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സേതുപതിയുടെ പ്രതികരണം.
ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ തമിഴകത്തും രൂപംകൊള്ളണമെന്നും അതാര് തടഞ്ഞാലും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗീക ചൂഷണം എല്ലാ മേഖയിലുമുണ്ടെന്നും എന്നാല്‍ എല്ലാം പുറത്തുവരുന്നില്ലെന്നുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ തിളക്കമേറിയ സ്ഥലമായതിനാല്‍ ചിലതെല്ലാം പുറത്തറിയുന്നു. ചൂഷണം എവിടെ നടന്നാലും തെറ്റാണെന്നും ഇരകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികചൂഷണത്തേക്കാള്‍ ഭീകരമാണ് ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളെന്നും ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അത്തരത്തിലൊരു സംഭവം നടന്നാല്‍ ആ കുട്ടി 10 വര്‍ഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാന്‍ ഇപ്പോഴുള്ള മൂവ്‌മെന്റിന് സാധിച്ചിട്ടുണ്ടെന്നും അറിയാത്ത വയസില്‍ നടന്നാലും ഓര്‍മ്മ വരുന്ന കാലത്ത് പരാതി നല്‍കണമെന്നാണ് തന്റെ പക്ഷമെന്നും സേതുപതി വ്യക്തമാക്കി. പക്ഷേ പരാതി ന്യായമുള്ളതായിരിക്കണമെന്നും സേതുപതി കൂട്ടിചേര്‍ത്തു.
DoolNews Video