| Friday, 8th February 2019, 11:09 pm

ഗ്രൂട്ടിന്റെ റോക്കറ്റ് ഇനിയില്ല; ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സിയിലെ ഓറിയോ എന്ന റാക്കൂണിന് 10-ാം വയസ്സില്‍ അന്ത്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോസ് ആഞ്ചലസ്: മാര്‍വലിന്റെ ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ റോക്കറ്റിന്റെ കഥാപാത്ര നിര്‍മിതിക്ക് പ്രചോദനമായ ഓറിയോ എന്ന റാക്കൂണ്‍ ഇനിയില്ല. പത്തു വയസ്സായിരുന്ന ഓറിയോയുടെ മരണ വിവരം കോമിക് ബുക്ക് സൂപ്പര്‍ ഹീറോ ടീം ആയ ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സിയുടെ ഫേസ്ബുക്ക് പേജ് ആണ് പുറത്തു വിട്ടത്.

“അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഓറിയോ നമ്മെ വിട്ടു പോയി. സ്‌നേഹത്തിനും പരിചരണത്തിനും ഞങ്ങളുടെ മൃഗ ഡോക്ടര്‍മാര്‍ക്ക് നന്ദി. ലോകത്തെ എല്ലാ റാക്കൂണുകളുടെയും പ്രതിനിധിയായിരുന്നു നീ”- ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പ്രശസ്ത ഹോളിവുഡ് നടന്‍ ബ്രാഡ്‌ലി കൂപ്പര്‍ ആയിരുന്നു 2014 ലും 2017 ലുമായി പുറത്തിറങ്ങിയ ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി ചിത്രങ്ങളില്‍ റോക്കറ്റിന് ശബ്ദം നല്‍കിയത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിലും റോക്കറ്റിന് ശബ്ദും നല്‍കിയത് കൂപ്പര്‍ തന്നെയായിരുന്നു.

Also Read സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല: അപര്‍ണ ബാലമുരളി

ഗാര്‍ഡിയന്‍സിന്റെ ആദ്യ പ്രദര്‍ശനത്തിന് ചിത്രത്തിന്റെ സംവിധായകനൊപ്പം ഓറിയോ വേദി പങ്കിട്ടത് വാര്‍ത്തയായിരുന്നു. ഗാര്‍ഡിയന്‍സ് ചിത്രത്തില്‍ ഗ്രൂട്ട് എന്ന മരവും റോക്കറ്റും തമ്മിലുള്ള ബന്ധം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു.

We use cookies to give you the best possible experience. Learn more