| Sunday, 24th March 2024, 11:11 am

സ്‌പെയ്‌നില്‍ ടെലിഗ്രാം ഉപയോഗം നിര്‍ത്തിവെക്കാന്‍ ഉത്തരവുള്ളതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌പെയ്ന്‍: ടെലിഗ്രാം ഉപയോഗം താല്‍ക്കാലികമായി റദ്ദാക്കി സ്‌പെയിന്‍ നാഷണല്‍ കോടതി.
പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുത് എന്ന് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടു.

അനുമതിയില്ലാതെ തങ്ങളുടെ ഉള്ളടക്കം വിതരണം ചെയ്യാന്‍ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ടെന്ന് വാദിച്ച സ്‌പെയിനിലെ നാല് പ്രമുഖ മാധ്യമ സംഘടനകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്.

മീഡിയ സെറ്റ്, അത്രെമ്‌സീമീഡിയ, മൂവി സ്റ്റാര്‍, എകേടാ എന്നീ മാധ്യമ സംഘടനകളാണ് പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ജഡ്ജി സാന്‍ഡിയാഗോ പെദ്രാസ് ടെലിഗ്രാമിന്റെ ഉടമകളില്‍ നിന്ന് ചില വിവരങ്ങള്‍ ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ ടെലിഗ്രാമിന്റെ ആക്‌സസ് ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

നടപടിയെ ‘മുന്‍കരുതല്‍’ എന്ന് പറഞ്ഞ് സസ്‌പെന്‍ഷന്‍ തുടരാം എന്ന് കോടതി വിധി പറയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി മുതല്‍ ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ഒരുപാട് പേര്‍ക്ക് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് എല്‍ പൈസ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content highlight: Order to suspend Telegram in EU

We use cookies to give you the best possible experience. Learn more