|

ഇന്ത്യയിലെ നിയന്ത്രണം പിന്‍വലിച്ചു; വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യത്ത് താത്ക്കാലികമായി അടച്ചിട്ട ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ജമ്മു, ലേ, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡിഗഡ്, കുളു-മണാലി, കാണ്‍ഗ്രാ, ഷിംല, പിതോരാഗഢ് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്.

വ്യാമസേനയുടെ നിര്‍ദ്ദേശപ്രകാരമാണ് എയര്‍പോര്‍ട്ടുകള്‍ അടച്ചിട്ടതെന്നും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കുമെന്നും കേന്ദ്ര വ്യോമായന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞിരുന്നു.

എയര്‍ഫോഴ്‌സ് നടപടിയുടെ പശ്ചാത്തലത്തില്‍ ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങള്‍ പാകിസ്താനും അടച്ചിട്ടിരുന്നു.

വ്യോമപാതയില്‍ നിരോധനമേര്‍പ്പെടുത്തിയത് കൊണ്ട് ഇന്ത്യാ-പാകിസ്ഥാന്‍ എയര്‍സ്‌പേസിലൂടെ പോകേണ്ട നിരവധി വിമാനങ്ങളുടെ യാത്ര മുടങ്ങിയിരുന്നു.