മലയാളത്തിലെ ആദ്യ ജിഫ് പോസ്റ്ററുമായി 'ഒരായിരം കിനാക്കളാല്‍'
Mollywood
മലയാളത്തിലെ ആദ്യ ജിഫ് പോസ്റ്ററുമായി 'ഒരായിരം കിനാക്കളാല്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th March 2018, 10:06 pm

കൊച്ചി: ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹന്‍ സംവിധാനം നിര്‍വഹിക്കുന്ന “ഒരായിരം കിനാക്കളാല്‍” എന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജി.ഐ.എഫ് ഫോര്‍മാറ്റില്‍ പോസ്റ്റര്‍ ഇറക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്.

ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ പേഴ്‌സില്‍ പണം തിരയുന്നതായാണ് പോസ്റ്റര്‍. യു.കെ.യില്‍ നിന്നും മടങ്ങി കൊച്ചിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന ശ്രീറാം എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഷാരു പി വര്‍ഗീസാണ് ബിജു മേനോന് നായികയായെത്തുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരായിരം സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ ചിത്രമാണിത്. സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ ശ്രമിക്കുന്ന മാര്‍ഗത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്, പ്രമോദ് മോഹന്‍ പറഞ്ഞു. സൂപ്പര്‍ ഹിറ്റ് ചിത്രമായ “റാംജി റാവു സ്പീക്കിംഗ്” സംവിധായകരോടുള്ള ആദര സൂചകമായാണ് ചിത്രത്തിന് ഈ പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ “റാംജി റാവു സ്പീക്കിങ്ങ്”ലെ ഗാനത്തിന്റെ പേരിലാണ് “ഒരായിരം കിനാക്കളാല്‍” എന്ന സിനിമ. ഹാസ്യാത്മകമായാണ് ചിത്രം ഒരുക്കുന്നത്.


Also Read: ഒട്ടേറെ പുതുമകളോടെ ‘ആന്‍ഡ്രോയ്ഡ് പി’ യുടെ ആദ്യപതിപ്പ് പുറത്തിറങ്ങി