| Friday, 5th March 2021, 10:14 pm

ഓറഞ്ച് ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രായഭേദമന്യേ ഭൂരിഭാഗം പേരുടെയും ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് അമിത രക്തസമ്മര്‍ദ്ദം. ജീവിതരീതികളും ജോലിക്കിടയിലെ തിരക്കുകളും ടെന്‍ഷനുകളും ഈ പ്രശ്‌നം ഗുരുതരമാക്കുന്നു.

എന്നാല്‍ ഭക്ഷണക്രമത്തിലെ ചിലമാറ്റങ്ങളിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓറഞ്ച്. ദിവസവും രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്‌കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഒരു മാസം തുടര്‍ച്ചയായി ദിവസവും അരലിറ്റര്‍ ഓറഞ്ച് ജ്യൂസ് കഴിച്ച മധ്യവയസ്‌കരില്‍ രക്തസമ്മര്‍ദ്ദത്തില്‍ വലിയ വ്യത്യാസമാണ് കാണാന്‍ കഴിഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു.

രക്തസമ്മര്‍ദ്ദത്തിന്റ ഫലമായി ഹൃദ്രോഗങ്ങള്‍ രൂക്ഷമാകാതിരിക്കാനും ഓറഞ്ച് ജ്യൂസ് സഹായകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്‍കുന്ന മരുന്നുകളുടെ അതേ പ്രവര്‍ത്തനം തന്നെയാണ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നവരില്‍ കണ്ടതെന്നും പഠനങ്ങള്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Orange Juice Helps to Reduce Blood Pressure

We use cookies to give you the best possible experience. Learn more