| Wednesday, 7th August 2019, 7:56 am

കനത്ത മഴ: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വയനാട്ടില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആറു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇതില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടായിരിക്കും.

കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. എന്നാല്‍, സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഓറഞ്ച് അലര്‍ട്ട്: ആഗസ്റ്റ് 7; എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ആഗസ്റ്റ് 8; തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്

ആഗസ്റ്റ് 9; ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്

യെല്ലോ അലര്‍ട്ട്: ആഗസ്റ്റ് 7; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്

ആഗസ്റ്റ് 8; എറണാകുളം

ആഗസ്റ്റ് 9-എറണാകുളം, പാലക്കാട്, കണ്ണൂര്‍

ആഗസ്റ്റ് 10; എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്

വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമുണ്ടായ കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കുറിച്യര്‍മലയില്‍ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇതുവരെ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

Latest Stories

We use cookies to give you the best possible experience. Learn more