കുട്ടികള്‍ക്കെതിരായ ഓറല്‍ സെക്‌സ് ഗുരുതര കുറ്റമല്ല; വിചിത്ര നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി
India
കുട്ടികള്‍ക്കെതിരായ ഓറല്‍ സെക്‌സ് ഗുരുതര കുറ്റമല്ല; വിചിത്ര നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th November 2021, 11:08 am

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ഓറല്‍ സെക്‌സ് പോക്‌സോ നിയമത്തിന് കീഴില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഓറല്‍ സെക്‌സ് ‘ഗുരുതരമായ ലൈംഗികാതിക്രമം’ എന്ന വിഭാഗത്തില്‍ പെടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി 10 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ തടവ് ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമായി കുറച്ചു.

പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച പ്രത്യേക സെഷന്‍സ് കോടതി ഉത്തരവിനെതിരെ സോനു കുശ്‌വാഹ നല്‍കിയ ഹരജിയില്‍ നവംബര്‍ 20ന് ജസ്റ്റിസ് അനില്‍ കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2012 ലെ പോക്സോ നിയമത്തിലെ 6-ാം വകുപ്പിനൊപ്പം ഐ.പി.സി സെക്ഷന്‍ 377, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഝാന്‍സിയിലെ പ്രത്യേക സെഷന്‍സ് കോടതി കുശ്‌വാഹയെ ശിക്ഷിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പോക്സോ നിയമത്തിലെ സെക്ഷന്‍ 6, ഓറല്‍ സെക്സ് ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെയോ, ലൈംഗികാതിക്രമത്തിന്റെയോ വിഭാഗത്തില്‍ പെടുന്നില്ല. ”ഇത് ലൈംഗികാതിക്രമം ചെയ്യാന്‍ ശ്രമിച്ചുവെന്ന വിഭാഗത്തിലാണ് വരുന്നത്, ഇത് പോക്സോ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം ശിക്ഷാര്‍ഹമാണ്, അതേ നിയമത്തിലെ സെക്ഷന്‍ 6 അല്ല,” കോടതി പറഞ്ഞു.

2018-ല്‍ യുപിയിലെ ഝാന്‍സി ജില്ലയില്‍ താമസിക്കുന്ന ആളാണ് തന്റെ 10 വയസ്സുള്ള മകനെ കുശ്വാഹ ഒരു ആരാധനാലയത്തില്‍ വെച്ച് 20 രൂപ നല്‍കി ”ഓറല്‍ സെക്സ്” ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Oral sex is not a big offense; Allahabad High Court