|

പള്ളിയുടെ ഇടപെടലാണ് പരാജയ കാരണം: ഒ. രാജഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: തിരുവനന്തപുരത്തെ പരാജയ കാരണം പള്ളിയുടെ ഇടപെടലാണെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍. അവസാനനിമിഷം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ നിര്‍ദേശാനുസരണം ഓസ്‌കര്‍ ഫെര്‍ണാണ്ടസും ഉമ്മന്‍ ചാണ്ടിയും പള്ളികളെ സ്വാധീനിച്ചുവെന്നും രാജഗോപാല്‍ ആരോപിച്ചു.

തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഒ. രാജഗോപാല്‍ മുന്നിലെത്തിയെങ്കിലും പാറശാല , കോവളം , നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ശശി തരൂര്‍ അപ്രതീക്ഷിതമായ മുന്നേറ്റമാണ് നടത്തിയത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന് ഒടുവില്‍ ശശിതരൂര്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

അതേ സമയം ബെന്നറ്റ് എബ്രഹാമിന് സി.പി,ഐയുടെ തന്നെ മുഴുവന്‍ വോട്ട് പോലും കിട്ടിയില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഒരു നിയമസഭ മണ്ഡലത്തില്‍ പോലും ബെന്നറ്റിന് മുന്നേറാനായില്ല. ന്യൂനപക്ഷങ്ങളെ പ്രണിപ്പിക്കാന്‍ ശ്രമിച്ചതാണ് ബെന്നറ്റ് എബ്രഹാമിന് വോട്ട് കി്ട്ടാതിരിക്കാന്‍ കാരണമായതെന്നും ഒ. രാജഗോപാല്‍ പറഞ്ഞ

Latest Stories