ആന്‍ഡ്രോയിഡ് നിയമയുദ്ധത്തില്‍ ഗൂഗിളിനെ തോല്‍പ്പിച്ച് ഒറാക്കിള്‍
Big Buy
ആന്‍ഡ്രോയിഡ് നിയമയുദ്ധത്തില്‍ ഗൂഗിളിനെ തോല്‍പ്പിച്ച് ഒറാക്കിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2014, 9:09 pm

[] കോപ്പിറൈറ്റ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തില്‍ ഗൂഗിളിനെതിരെ ഒറാക്കിള്‍ വിജയം നേടി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ജാവാ പ്രോഗ്രാമ്മിങ് ലാംഗ്വേജിന്റെ ഉടമസ്ഥാവകാശത്തിനു വേണ്ടിയായിരുന്നു നിയമ പോരാട്ടം.

2010ലാണ് ഗൂഗിളിനെതിരെ ഒറാക്കിള്‍ നിയമ പോരാട്ടം തുടങ്ങുന്നത്. അനധികൃതമായാണ് ഗൂഗിള്‍ ജാവാ ലാംഗ്വേജ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്നതെന്ന് കാണിച്ച് ഒറാക്കിള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഗൂഗിളിനെതിരെ ഒറാക്കിള്‍ ഒരു ബില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഗൂഗിള്‍ മേധാവി ലാറി പേജ്, ഒറാക്കിള്‍ മേധാവി ലാറി എലിസണ്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ നിന്നും കോടതി വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

യു.എസിലെ ഒരു കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ഈ കേസില്‍ ഒറാക്കിളിന് കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള നിയമ പോരാട്ടത്തില്‍ ഒറാക്കിള്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ നിയമപോരാട്ടം ഇനിയും തുടരാനാണ് സാദ്ധ്യത.