തിരുവനന്തപുരം: കെ. രാധാക്യഷ്ണന് പകരമായി പട്ടികജാതി വകുപ്പ് മന്ത്രിയായി ഒ. ആര്‍. കേളു മന്ത്രിയാകും. മാനന്തവാടി എം.എല്‍.എയാണ് ഒ.ആര്‍. കേളു. സി.പി.ഐ.എം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തിരിക്കുന്നത്.
വയനാട്ടില്‍ നിന്നും മന്ത്രിസഭയിലേക്ക് ഒരു പ്രാതിനിധ്യം കൂടിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ആദിവാസി ക്ഷേമ സമിതിയുടെ നേതാവ് കൂടെയാണ് ഒ.ആര്‍. കേളു.
2016ലാണ് ഒ.ആര്‍. കേളു ആദ്യമായി നിയമസഭയില്‍ എത്തിയത്. വയനാട്ടില്‍ നിന്നുള്ള കുറിച്യ സമുദയാത്തില്‍ നിന്നുള്ള അംഗമാണ് ഒ.ആര്‍. കേളു. വയനാട് രൂപീകരിച്ചതിന് ശേഷം ജില്ലയില്‍ നിന്നുള്ള സി.പി.ഐ.എമ്മിന്റെ ആദ്യത്തെ മന്ത്രിയെന്ന സവിശേഷതയും ഒ.ആര്‍. കേളുവിന് ഉണ്ട്.
എന്നാല്‍ നേരത്തെ കെ. രാധാകൃഷ്ണന് പട്ടികജാതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടെ ഉണ്ടായിരുന്നെങ്കിലും ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കിയിട്ടില്ല.
ദേവസ്വം വകുപ്പ് വി.എന്‍. വാസവന് നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്ററി കാര്യ വകുപ്പ് എം.ബി. രാജേഷിനും നല്‍കും.
ലോക്‌സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമാണ് കെ. രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞത്.
Content Highlight: OR. Kelu as Scheduled Caste Minister of kerala