കൊല്‍ക്കത്ത: റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് പിന്തുണയേറുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും എം.പിയുമായ ഡെറിക് ഒബ്രിയാന്‍ രംഗത്തെത്തി.
പ്രതിപക്ഷ നിരയിലെ ഭൂരിഭാഗം നേതാക്കളും പിന്തുണയറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.
ALSO READ: ബംഗാളില്‍ പ്രതിഷേധം തെരുവിലേക്കും; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
രാഹുല്‍ഗാന്ധി, എച്ച്.ഡി ദേവഗൗഡ, മായാവതി, എം.കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്‌രിവാള്‍, ശരദ് പവാര്‍, ലാലുപ്രസാദ് യാദവ്, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, യശ്വന്ത് സിന്‍ഹ, തേജസ്വി യാദവ്, ഹേമന്ദ് സോറണ്‍, ഹര്‍ദിക് പട്ടേല്‍, അഭിഷേക് മനു സിഗ്‌വി, ശരദ് യാദവ്, ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.
All of us together Thank u @H_D_Devegowda@RahulGandhi Behen MayawatiJi@mkstalin@yadavakhilesh@ncbn @ArvindKejriwal@Pawarspeaks@laluprasadrjd@OmarAbdullah@MehboobaMufti
@YaswantSinha@yadavtejashwi@HemantSorenJMM@HardikPatel_@DrAMSinghvi@SharadYadavMP@jigneshmevani80 pic.twitter.com/14mKjPqZEH— Derek O”Brien | ডেরেক ও’ব্রায়েন (@derekobrienmp) February 4, 2019
മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും മമതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
#SaveDemocracy @MamataOfficial
…We applaud and support the stand taken by Mamta Banerjee against the autocracy and tyranny of the Central government. The Maharashtra Navnirman Sena firmly stands behind her and the fight against this tyranny. #RajThackeray pic.twitter.com/c8DbyiDNkl— Raj Thackeray (@RajThackeray) February 3, 2019
ഇന്നലെ രാത്രിയോടെയാണ് ബംഗാളില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.
WATCH THIS VIDEO: