ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെതിരെ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും അപ്രതീക്ഷിത നീക്കം; എം.എന്‍.എസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും
national news
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെതിരെ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും അപ്രതീക്ഷിത നീക്കം; എം.എന്‍.എസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2019, 1:45 pm

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിസഭയിലെ രണ്ടാമനുമായ ചന്ദ്രകാന്ത് പാട്ടീലിനെതിരെ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസും എന്‍.സി.പിയും. എം.എന്‍.എസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം.

ചന്ദ്രകാന്ത് പാട്ടില്‍ കോത്രുഡ് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. സിറ്റിംഗ് ബി.ജെ.പി എം.എല്‍.എ മേധ കുല്‍ക്കര്‍ണിയെ മാറ്റിയാണ് ചന്ദ്രകാന്ത് പാട്ടീല്‍ മത്സരിക്കുന്നത്. കോലാപ്പൂര്‍ ജില്ലകാരനായ പാട്ടീലിനെ കോ ത്രുഡില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടേയും ശ്രമം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.എന്‍.എസിന് സ്വാധീനമുള്ള മണ്ഡലമാണ് കോ ത്രുഡ്. ഇവിടെ ബി.ജെ.പി-ശിവസേന വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചാല്‍ ചന്ദ്രകാന്ത് പാട്ടില്‍ വിജയിക്കും എന്നതിനെ തുടര്‍ന്നാണ് എം.എന്‍.എസിനെ പിന്തുണക്കാനുള്ള നീക്കം എന്നാണ് കോണ്‍ഗ്രസ്-എന്‍.സി.പി നേതാക്കളുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ