| Thursday, 5th July 2012, 9:55 am

സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കുന്നെന്നാരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേളയില്‍ കോലിയങ്ങോട് കൃഷ്ണന്‍നായരാണ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്.

തന്റെ മണ്ഡലത്തില്‍ വനംവകുപ്പ് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ തനിക്ക് പങ്കാളിത്തം നല്‍കിയില്ലെന്ന് സഭയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം ബഹളം വയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ മന:പൂര്‍വ്വം പ്രതിപക്ഷത്തെ അവഗണിക്കുകയാണെന്നും പ്രതിപക്ഷത്തിന് നല്‍കേണ്ട സ്ഥാനം ഭരണപക്ഷം നല്‍കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഭരണപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷത്തിനും അവകാശമുണ്ട്. ഈ തുല്യ അവകാശം നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ ഈ അവഗണനയെന്നും കോലിയോട് കൃഷ്ണന്‍നായര്‍ പറഞ്ഞു.

എന്നാല്‍ സഭയുടെ റൂളിംഗ് അനുസരിച്ച് സര്‍ക്കാര്‍ പരിപാടികളില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും പരാതിയില്‍ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more