| Saturday, 29th February 2020, 2:42 pm

പൊലീസ് അഴിമതി: സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസിലെ അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. മാര്‍ച്ച് രണ്ട് മുതല്‍ എപ്രില്‍ എട്ട് വരെയാണ് നിയമസഭാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്.

സി.എ.ജി റിപ്പോര്‍ട്ടിന് പുറമെ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ പ്രതിപക്ഷ അംഗങ്ങള്‍ എഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതി ആരോപണത്തില്‍ നിയമപരമായ നടപടി ഉറപ്പിക്കുന്നതും പ്രതിപക്ഷത്തിന്റെ പ്രധാന അജണ്ടയാകും. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. അതേസമയം നിയമസഭയില്‍ വെക്കുന്നതിന് മു്ന്‍പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെ എന്നതില്‍ ഊന്നി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നത് നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കര്‍ പി.രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ പൊലിസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.നവീകരണ പദ്ധതികളുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ബിശ്വാസ് മേത്തയോട് ആവശ്യപ്പെട്ടത് പൊലിസ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ, മാനദണ്ഡങ്ങള്‍ പാലിച്ചാണോ വാഹനങ്ങള്‍ വാങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം.

We use cookies to give you the best possible experience. Learn more