| Wednesday, 4th July 2018, 7:16 pm

മോദിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; ചെങ്ങന്നൂരിലെ വിജയം ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ യോജിക്കണമെന്ന് മുസ്‌ലീം ലീഗ് നേതാവും, എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.

എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കുകയാണ്. കേരളത്തില്‍ സി.പി.ഐ.എം മാത്രമാണ് പ്രതിപക്ഷ ഐക്യത്തിന് തയ്യാറാവത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പൊന്നാനി പാര്‍ലമെന്റ് മണ്ഡലം മുസ്‌ലീം ലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.


ALSO READ: ഇനിയാണങ്കം; അവസാന എട്ടില്‍ കരുത്തരുടെ പോരാട്ടം: ക്വാര്‍ട്ടര്‍ ലൈനപ്പിങ്ങനെ


സി.പി.ഐ.എമ്മിനെ പറഞ്ഞു മനസ്സിലാക്കാന്‍ സി.പി.ഐ വിചാരിച്ചിട്ട് പോലും നടക്കുന്നില്ല. അതുകൊണ്ട് തന്നെ മോദി സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ യു.പി.എ സര്‍ക്കാരിന് മുഴുവന്‍ സീറ്റുകളും കൊടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.


ALSO READ: ഹാദിയ വിഷയത്തില്‍ മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അഭിമന്യു കേസില്‍ അറസ്റ്റില്‍


ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയം തങ്ങള്‍ മറക്കുന്നില്ലെന്നും, അത് ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തത് മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. അത് എന്നും ഉണ്ടാവും എന്ന് കരുതരുത്. യു.ഡി.എഫ് ഭരിച്ച കാലത്ത് എല്ലാ ഉപതെരഞ്ഞെടുപ്പുകളും യു.ഡി.എഫും ജയിച്ചിട്ടുണ്ട്. പാര്‍ലിമന്റ് തെരഞ്ഞെടുപ്പ് വരട്ടെ യു.ഡി.എഫിന്റെ ശക്തി അപ്പോള്‍ കാണാം. കുഞ്ഞാലിക്കുട്ടി പറയുന്നു.


ALSO READ: ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ മോദി താടി വളര്‍ത്തുമായിരുന്നോ?: ഉത്തര്‍പ്രദേശ് മന്ത്രി


ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല. മോദിസര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം,പെട്രോള്‍ വില, സാമുദായിക വേര്‍തിരിവ് എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more