| Friday, 11th March 2022, 9:52 am

സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ പേരില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തെ സാമ്പത്തിക നില വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ പേരില്‍ നിയമ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് മുന്‍കൂട്ടി വിതരണം ചെയ്യാത്തതില്‍ ആണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചത്.

സഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമായിരുന്നു. ഇത് ബജറ്റിന് മുന്നടിയായുള്ള ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

എന്നാല്‍, ഇതിന് കൃത്യമായ സമയ പരിധിയില്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. ഇത്തരത്തില്‍ ഒരു കീഴ്‌വഴക്കം നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല. അതിന് ഭരണ ഘടനാ ബാധ്യതയില്ല. രണ്ട് ഘട്ടങ്ങളായി നിയമസഭ സമ്മേളിക്കുന്ന സാഹചര്യം ഉള്‍പ്പെടെ സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട് മുന്‍കൂട്ടി നല്‍കാനായില്ല.

സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് ചെയറിന് താല്‍പര്യമില്ലാത്തതിനാലാണ് ബജറ്റിനൊപ്പം ഈ നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് എന്നും സ്പീക്കര്‍ വിശദീകരിച്ചു.

ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: Opposition protests in the Assembly over the State Economic Review Report

We use cookies to give you the best possible experience. Learn more