തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം തുടര്‍ച്ചയായ മൂന്നാം ദിവസവും ചോദ്യോത്തരവള തടസ്സപ്പെടുത്തിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക. അതേസമയം ഇന്നാണ് ശബരിമലയില്‍ നിരോധനാജ്ഞ അവസാനിക്കുന്നത്. നിരോധനാജ്ഞ ഇന്ന് നീട്ടിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കും.
ALSO READ: പിറവം വിഷയത്തില്‍ വിമര്‍ശനം നടത്തിയത് സുപ്രീംകോടതി നിര്‍ദ്ദേശം അറിയാതെയെന്ന് ഹൈക്കോടതി
ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷം സഹകരിച്ചില്ല. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തരപ്രമേയം അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
എന്നാല്‍ ഒരേ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം ഒരേവിഷയം നേരത്തെയും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
സ്പീക്കറുടെ ഡയസിന് മുന്നില്‍ കഴിഞ്ഞ ദിവസത്തേതിന് സമാനമായി ബാനര്‍ കെട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ നിയമസഭയില്‍ അന്നത്തെ സ്പീക്കറുടെ കസേര മറിച്ചിടുന്ന ഇന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ചിത്രവും ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രതിപക്ഷ എം.എല്‍.എമാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.
WATCH THIS VIDEO: