തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിപക്ഷം യോഗത്തിന്റെ അവസാനഘട്ടത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല. റിവ്യു ഹരജി പരിഗണിച്ച കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന് കരുതിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇനി ശബരിമലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കും. ശബരിമല വിശ്വാസികളുടെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് ചെന്നിത്തല പറഞ്ഞു.
സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗം ആരംഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും തങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം നിലപാട് മാറ്റുമെന്ന് കരുതിയിരുന്നെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇത് സംഭവിക്കാതിരുന്നതോടെയാണ് യോഗത്തില്‍ നിന്ന് ഇറങ്ങിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
WATCH THIS VIDEO: