| Wednesday, 18th July 2018, 10:39 am

ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ മതി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വലിയതോതില്‍ ഹാക്ക് ചെയ്യപ്പെടുന്നുവെന്നും അട്ടിമറി നടത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ നീക്കം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, സി.പി.ഐ.എം, സി.പി.ഐ, ഡി.എം.കെ ആര്‍.ജെ.ഡി, ജെ.ഡി.എസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ALSO READ: സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് നടക്കാനിരിക്കെ ഈ കാലയളവില്‍ തന്നെ വിഷയം സഭയിലും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദായിരിക്കും വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുക.

ഇ.വി.എമ്മിന്റെ ആധികാരികതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കുറവും 17 രാജ്യങ്ങളില്‍ ഇ.വി.എം നിരോധിച്ചിട്ടുണ്ട് എന്നതും സഭയില്‍ ചൂണ്ടിക്കാണിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

കഴിഞ്ഞ മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന ഇ.വി.എമ്മുകളില്‍ ചിലതില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിയ്ക്കാണ് വോട്ട് രേഖപ്പെടുത്തുന്നത് എന്ന് ആരോപിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിലും ബി.ജെ.പിയ്‌ക്കെതിരെ സമാന ആരോപണമുയര്‍ന്നിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more