ന്യൂദൽഹി: റഫാൽ അഴിമതി ആരോപണത്തിൽ ലോക് സഭയിൽ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി വിശദീകരണം നൽകുന്നതിനിടെ അംഗങ്ങൾ കടലാസ് വിമാനങ്ങൾ പറത്തിവിട്ട് പ്രതിഷേധിച്ചു. ഇത് കണ്ട ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ക്ഷുഭിതയാവുകയും എം.പിമാരെ ശകാരിക്കുകയും ചെയ്തു.
“നിങ്ങൾ കുട്ടികളാണോ? കുട്ടികാലത്ത് ചെയ്ത കാര്യങ്ങൾ തന്നെ ഇപ്പോഴും ആവർത്തിക്കുകയാണോ?” സുമിത്ര മഹാജൻ ക്ഷോഭത്തോടെ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു നിന്നുകൊണ്ട് ചോദിച്ചു. കോൺഗ്രസിന്റെ എം.പിമാരായ സുഷ്മിത ദേവിനോടും രാജീവ് സതാവിനോടും സംയമനത്തോടെയും ശ്രദ്ധയോടെയും ഇരിക്കാനും സ്പീക്കർ ആവശ്യപ്പെട്ടു.
Also Read ശബരിമല യുവതി പ്രവേശനം; സംസ്ഥാനത്തുടനീളം സംഘപരിവാര്‍ അക്രമം, കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ്
“ഇതെന്താണിവിടെ സംഭവിക്കുന്നത്? നിങ്ങൾ കുട്ടിക്കാലത്ത് ഇതൊക്കെ ചെയ്തതല്ലേ? ഇതെന്താണ് നിങ്ങൾ ഈ പറത്തിവിടുന്നത്? നിങ്ങൾ തന്നെയല്ലേ ഈ കാര്യത്തിൽ ചർച്ച ആവശ്യപ്പെട്ടത്? നിങ്ങൾ സംയമനത്തോടെ ഇത് കേട്ടേ തീരു. നിങ്ങൾ ഇത് സഹിച്ചേ പറ്റൂ. പറയൂ ജെയ്റ്റ്‌ലി ജി ” സുമിത്ര മഹാജൻ പറഞ്ഞു.ബഹളത്തെ കുറിച്ച് സ്പീക്കറോട് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പരാതി പറഞ്ഞു.
കോൺഗ്രസും എ.ഐ.എ.ഡി.എം.കെ. എം.പിമാരുമാണ് പാർലമെന്റിൽ പ്രക്ഷോഭം ഉയർത്തിയത്. പ്രതിഷേധം കനത്തപ്പോൾ എം.പിമാറോടു അവരവരുടെ ഇരിപ്പിടങ്ങളിൽ ചെന്നിരിക്കാൻ മഹാജൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചുപോയി.
റഫാല്‍ ഇടപാടില്‍ സംവാദം നടത്താനുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ വെല്ലുവിളി കോൺഗ്രസ് ഏറ്റെടുത്തിരുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വെല്ലുവിളിയോട് പ്രതികരിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും നുണകള്‍ ആവര്‍ത്തിച്ചാല്‍ സത്യമാവില്ലെന്നും അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് തയാറാകാതെ ഓടിപ്പോകുകയാണെന്നും രാജ്‌നാഥ് പറഞ്ഞു.
#WATCH Moment when Congress MPs threw paper planes towards FM Arun Jaitley while he was speaking during #Rafaledeal debate in Lok Sabha (Source:LS TV) pic.twitter.com/4LuuBIUSPU
— ANI (@ANI) January 2, 2019