ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങി രാജ്യത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. ഉച്ചക്ക് ചേരുന്ന യോഗം പ്രതിപക്ഷ ഐക്യം തുറന്നുകാട്ടുന്നതായിരിക്കും. അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ പണിമുടക്ക് ദിനത്തില്‍ പശ്ചിമബംഗാളില്‍ ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചത് താനാണെന്നും ഇതിന്റെ പേരില്‍ കോണ്‍ഗ്രസും ഇടത് പക്ഷവും രാജ്യത്ത് നടത്തുന്നത് പ്രക്ഷോഭമല്ല, നാശമാണെന്നും മമത കുറ്റപ്പെടുത്തി.
പൗരത്വഭേദഗതി നിയമം രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതെന്നതാണെന്നും മതത്തിന്റെ പേരില്‍ വിഭജനം ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയാ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.
‘സി.എ.എ വിവേചനപരവും ഭിന്നിപ്പിക്കുന്നതുമായ നിയമമാണ്. അതിന്റെ പൈശാചികമായ ഉദ്ദേശ്യം ദേശസ്നേഹികള്‍ക്കും മതേതരത്വത്തില്‍ വിശ്വസിക്കുന്നതുമായ എല്ലാ ഇന്ത്യക്കാര്‍ക്കും വളരെ വ്യക്തമായിട്ടറിയാം. ഇത് ഇന്ത്യക്കാരെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പാക്കാന്‍ വേണ്ടിമാത്രമാണ്.’ സോണിയാ ഗാന്ധി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ