| Saturday, 15th December 2018, 11:19 am

വിശാല ഐക്യത്തിന് വീണ്ടും കളമൊരുങ്ങുന്നു; കമല്‍നാഥിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പിണറായിയും അഖിലേഷ് യാദവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റേ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കക്ഷികളെല്ലാം പങ്കെടുത്തിരുന്നു. സമാനമായ ചടങ്ങ് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ചടങ്ങിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: ചില തീരുമാനങ്ങള്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കെതിരായിരിക്കും: കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ

ബി.എസ്.പിയേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നേരത്തെ പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തില്‍ നിന്ന് ബി.എസ്.പി വിട്ടുനിന്നിരുന്നു.

കേരളമുഖ്യമന്ത്രിയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. നാരായണസ്വാമി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും.

ALSO READ: “”ഇനി പശുക്കളെ അറക്കില്ല; ഗോഹത്യ നടത്തുന്നവരെ ബഹിഷ്‌ക്കരിക്കും””; മീററ്റില്‍ ഗ്രാമവാസികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് യു.പി പൊലീസ്

15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേല്‍ക്കുന്നത്. 230 അംഗ നിയമസഭയില്‍ 114 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം.

നാല് സ്വതന്ത്രര്‍, ബി.എസ്.പി (2), എസ്.പി (1) എന്നിവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more