| Wednesday, 20th March 2024, 6:27 pm

ഞാന്‍ പറഞ്ഞ ചിത്രം വ്യാജമല്ല; ഇ.പി ജയരാജന് മറുപടിയുമായി വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ ഇ.പി. ജയരാജന്റെ ഭാര്യയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യാജമെന്ന് അവകാശപ്പെട്ട് ഇ.പി. ജയരാജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ച ചിത്രത്തെ കുറിച്ച് അറിയില്ലെന്നും തന്റെ കൈവശമുള്ളത് വ്യാജമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പറയുന്ന ചിത്രം വൈദേഹം റിസോര്‍ട്ട് തന്നെ മാധ്യമങ്ങൾക്ക് നൽകിയ ചിത്രമാണ്. അതില്‍ റിസോര്‍ട്ടിന്റെ സി.ഇ.ഒ ഉള്‍പ്പടെയുള്ളവര്‍ ഉണ്ട്. എനിക്ക് എതിരെ കേസ് കൊടുക്കുമെന്നല്ലേ ഇ.പി പറഞ്ഞത്. അപ്പോള്‍ തെളിവുകള്‍ പുറത്ത് വിടാം,’ വി.ഡി സതീശന്‍ പറഞ്ഞു.

ഇ.പി. ജയരാജന്‍ കാണിച്ചത് വേറെ ചിത്രമാണെന്നും താന്‍ പറയുന്ന ചിത്രം അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഒരിക്കലും ഇ.പി. ജയരാജന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖരും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ അന്ന് അത് നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ ഇന്ന് ബിസിനസ്സ് ബന്ധമുണ്ടെങ്കില്‍ അതിന് എന്താണെന്നാണ് രാജീവ് ചന്ദ്ര ശേഖര്‍ ചോദിക്കുന്നതെന്നും സതീശൻ പറഞ്ഞു.

ചിത്രങ്ങള്‍ ആരെങ്കിലും വ്യാജമായി നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ഡി.സി.സി അംഗത്തിനെതിരെ കേസെടുത്ത സംഭവത്തില്‍ വി.ഡി. സതീശന്‍ പറഞ്ഞു. ഇ.പി. ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ഡി.സി.സി അംഗം ജോസഫ് ഡിക്രൂസിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി പ്രതിമ ഭൗമികുമായി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തുന്നതിന്റെ ചിത്രമാണ് ഇ.പിയുടെ ഭാര്യയുടെ പേരില്‍ പ്രചരിച്ചത്.

Content Highlight: opposition leader vd satheesan against ldf convener ep jayarajan

We use cookies to give you the best possible experience. Learn more