തിരുവനന്തപുരം: പ്രതിപക്ഷം രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ സമ്മേളനം പിരിച്ചുവിട്ടതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടത്തുന്ന ഹീനമായ കാര്യങ്ങളില്‍ ഒന്നായി മാത്രമേ ഇന്ന് നിയമസഭയില്‍ നടന്ന സംഭവങ്ങളേയും കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതിപക്ഷം സംസ്ഥാനത്ത് ആകെ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ മറ്റൊരു പതിപ്പ് നിയമസഭയിലും ഉണ്ടാക്കാന്‍ കഴിയുമോ, അതാണ് ഇന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്,’ അദ്ദേഹം പറഞ്ഞു.
നിയമസഭയ്ക്കകത്തു പറയാതെ പുറത്തുപോയി പറയുന്നത് ശരിയായ രീതിയാണോയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിച്ചാല്‍ അതെന്താണെന്ന് മനസ്സിലാക്കാനും അതിനുള്ള മറുപടി പറയാനുള്ള അവസരമൊരുക്കാതെയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയുടെ ചരിത്രത്തില്‍ നിന്നുണ്ടായിട്ടില്ലാത്ത കാര്യങ്ങളാണ് ഇന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം യു.ഡി.എഫ് തടസ്സപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Opposition is trying to destroy the peace in the state