| Monday, 2nd August 2021, 10:10 pm

സര്‍ക്കാരിന്റെ എതിര്‍പ്പ്; മദ്യ വില വര്‍ധനവ് മരവിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദേശ നിര്‍മ്മിത മദ്യത്തിന്റെ വില വര്‍ധനവ് മരവിപ്പിച്ചു. സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബെവ്‌കോ തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെയര്‍ ഹൗസ് നിരക്കും റീട്ടെയില്‍ മാര്‍ജിനും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആയിരം രൂപയോളമാണ് പ്രമുഖ ബ്രാന്റുകള്‍ക്ക് കൂട്ടിയിരുന്നത്.

കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാട്ടായിരുന്നു വില വര്‍ദ്ധിപ്പിച്ചത് എന്നായിരുന്നു വിശദീകരണം.

എന്നാല്‍, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയിരുന്നത്.

Content Highlights: Opposition from the government; Alcohol price hike froze

We use cookies to give you the best possible experience. Learn more