| Thursday, 15th March 2018, 6:22 pm

പ്രതിപക്ഷ ഐക്യനിര ഉയരുന്നു; സര്‍ക്കാരിനെതിരെ ആര് അവിശ്വാസപ്രമേയം കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് ടി.ഡി.പി, അഖിലേഷും മായാവതിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാനൊരുങ്ങി ടി.ഡി.പി. നാളെ നടക്കുന്ന ഉന്നതാധികാര സമിതിയോഗത്തിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാരിനെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്നും ടി.ഡി.പി വ്യക്തമാക്കി. അഖിലേഷ് യാദവും മായാവതിയുമായി ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി.

കഴിഞ്ഞ ആഴ്ചയായിരുന്നു ടി.ഡി.പി തങ്ങളുടെ മന്ത്രിമാരെ പിന്‍വലിച്ചത്. തുടര്‍ച്ചയായി സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് ടി.ഡി.പി മന്ത്രിമാര്‍ പിന്തുണ പിന്‍വലിച്ചത്.


Also Read: ‘ചലോ ലഖ്നൗ’; എന്തൊക്കെ വന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; സമരം ശക്തമാക്കാനൊരുങ്ങി കിസാന്‍ സഭ


രാജ്യത്ത് മോദി- ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണെന്നും യു.പി ബീഹാര്‍ തെരഞ്ഞെടുപ്പിലൂടെ അതാണ് വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

നരേന്ദ്രമോദി തമിഴ്നാട്ടില്‍ എന്താണോ ചെയ്തത് അത് ആന്ധ്രയിലും നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി എം.പിമാരുമായി അദ്ദേഹം ചര്‍ച്ച ചെയ്തിട്ടുണ്ട്.


Also Read:  ‘ക്രിക്കറ്റ് വിദേശ കളിയാണ്… അതിന് ഞങ്ങളുടെ പരസ്യം നല്‍കില്ല’; ഐ.പി.എല്ലില്‍ പതഞ്ജലിയുടെ പരസ്യം ഉണ്ടാകില്ലെന്ന് രാംദേവ്


ജഗന്‍ മോഹന്‍ റെഡ്ഡിയേയും പവന്‍ കല്യാണിനേയും തങ്ങള്‍ക്കെതിരെ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷിനെതിരെ അഴിമതി ആരോപണവുമായി എന്‍.ഡി.എ ഘടക കക്ഷിയായ ജനസേനയുടെ നേതാവും നടനുമായ പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more