| Tuesday, 24th April 2018, 2:11 pm

മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? സ്വന്തം കഴിവുകേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മിഷന്റെ മെക്കിട്ട് കേറണ്ട; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കമ്മിഷന്റെ മെക്കിട്ട് കേറണ്ടെന്നും കമ്മിഷന്റെ പണി തന്നെയാണ് കമ്മിഷന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

അര്‍ദ്ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ പണി തന്നെയാണ് അവര്‍ എടുക്കുന്നത്. പൗരന് സംരക്ഷണം നല്‍കേണ്ട പണിയാണ് കമ്മിഷനുള്ളത്. അധികാരത്തിന്റെ ഹുങ്കില്‍ മുഖ്യമന്ത്രി അത് മറന്നു പോയെന്നും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


Read | ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ ബന്ധുവും സഹപാഠിയും കൂട്ടബലാത്സംഗം ചെയ്തു


പൊലീസുകാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവുകേടിന് മനുഷ്യാവകാശ കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മെക്കിട്ട് കേറേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധിവിട്ടതും അപഹാസ്യവുമാണ്. കസ്റ്റഡി മരണം നടന്ന് പതിനഞ്ച് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാര്‍ ആ പണി എടുത്താല്‍ മതിയെന്നും ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


Read | പുകമറവാദികള്‍ മനസിലാക്കുക: ഫാഷിസത്തെ കുറിച്ച് പുതുതായി പഠിക്കേണ്ടകാര്യം കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല


ശ്രീജിത്തിന്റെ മരണത്തിന് പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഫലപ്രദമല്ലെന്ന മനുഷ്യാവകാശ കമ്മിഷന്റെ പ്രസ്താവന അപക്വമാണ്.മനുഷ്യാവകാശ കമ്മിഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. നേരത്തെയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിന് അനുസരിച്ചല്ല പെരുമാറേണ്ടത്. അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more