| Thursday, 25th August 2022, 4:54 pm

സൈബര്‍ സുരക്ഷാ പരിശീലനം നേടാന്‍ അവസരം; കേരള പൊലീസിന്റെ കൊക്കൂണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൈബര്‍ സുരക്ഷാ പരിശീലനം നേടാന്‍ സാധാരണക്കാര്‍ക്കും അവസരം. സൈബര്‍ സുരക്ഷക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് ആയ കൊക്കൂണിന്റെ 15ാമത് എഡിഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ വെച്ച് സെപ്തംബര്‍ 23,24 തിയതികളില്‍ നടക്കുന്ന കോണ്‍ഫന്‍സിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോണ്‍ഫറന്‍സിലേക്കുമുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്.

സൈബര്‍ രംഗത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ബാങ്കിങ്, സ്വകാര്യ മേഖലകളിലെ സൈബര്‍ തട്ടിപ്പുകളില്‍ പ്രതിരോധം തീര്‍ക്കുന്നതിനുമായുള്ള പരിശീലനങ്ങളും ഈ ദിവസങ്ങളിലെ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നല്‍കുകയും ചെയ്യും.

വിദ്യാര്‍ത്ഥികള്‍, സ്വകാര്യ വ്യക്തികള്‍, കോപ്പറേറ്റുകള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷനുകള്‍ തുടരുകയാണ്. രജിസ്‌ട്രേഷന് വേണ്ടി https://india.c0c0n.org/2022/registration സന്ദര്‍ശിക്കാം.

CONTENT HIGHLIGHTS: opportunity for ordinary people to get cyber security training organized by Kerala Police

We use cookies to give you the best possible experience. Learn more