ആറ് ജീവനക്കാര്‍ക്ക് കൊവിഡ്; ഒപ്പോയുടെ നോയിഡയിലെ ഫാക്ടറി അടച്ചുപൂട്ടി; 3000 ജീവനക്കാരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
India
ആറ് ജീവനക്കാര്‍ക്ക് കൊവിഡ്; ഒപ്പോയുടെ നോയിഡയിലെ ഫാക്ടറി അടച്ചുപൂട്ടി; 3000 ജീവനക്കാരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 1:22 pm

ന്യൂദല്‍ഹി: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ നോയിഡയിലെ ഫാക്ടറി അടച്ചുപൂട്ടി.

ഫാക്ടറിയിലെ ആറ് ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫാക്ടറിലെ 3000 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഞായറാഴ്ചയാണ് ഫാക്ടറിയിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ ഗ്രേയ്റ്റര്‍ നോയിഡയിലെ ഒപ്പോ ഫാക്ടറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും ഫാക്ടറി അടച്ചുപൂട്ടുകയുമായിരുന്നു.

ജീവനക്കാരുടെ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം നെഗറ്റീവ് ആയവരെ മാത്രം ഫാക്ടറിയില്‍ തിരിച്ചെത്തിക്കാനാണ് തീരുമാനം. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയേ ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഒപ്പോ അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക