ന്യൂദല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മ്മാതക്കളായ ഒപ്പോയുടെ പുതിയ ഫോണിന്റെ ഇന്ത്യയില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോ പിന്‍വാങ്ങിയത്.
മൊബൈല്‍ ഫോണ്‍ അടക്കമുള്ള ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്നുള്ള വ്യാപകമായ കാമ്പയിന്‍ നടക്കുന്നതിന്റെ കൂടി പശ്ചാത്തലിലാണ് തങ്ങളുടെ പുതിയ മോഡലിന്റെ ലോഞ്ചിങ് ഒപ്പോ നീട്ടിവെച്ചത്.
ഒപ്പോയുടെ ഫൈന്റ് എക്‌സ് 2, എക്‌സ് ടു പ്രോ സ്മാര്ട്ട് ഫോണിന്റെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലോഞ്ചിങ് നേരത്തെ പ്രഖ്യാപിച്ചതായിരുന്നു. ബുനനാഴ്ച നാല് മണിക്കായിരുന്നു യൂട്യൂബിലൂടെയുള്ള ലൈവ് സ്ട്രീമിങ്.
ഒപ്പോയും ഷവോമിയും ഉള്‍പ്പെടെയുള്ള ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളുടെ പത്തില്‍ എട്ട് വില്‍പ്പനയും നടക്കുന്നത് ഇന്ത്യയിലാണ്. എന്നാല്‍ നിലവിലെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഓണ്‍ലൈന്‍ ലോഞ്ചിങ്ങിനെതിരെ നടന്നേക്കാമെന്ന കണക്കുകൂട്ടലിലാണ് ഒപ്പോ പിന്‍വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ ഒപ്പോ ഇറക്കുന്ന ആദ്യത്തെ 5 ജി സ്മാര്‍ട്ട്ഫോണാണ് ഫൈന്‍ഡ് എക്‌സ് 2 സീരീസ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ