| Sunday, 14th April 2019, 2:52 pm

അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വോട്ടിംഗ് യന്ത്രത്തില്‍ വിവി പാറ്റ് കാണിക്കേണ്ടത് 7 സെക്കന്റ് സമയത്തേക്കാണെന്നും എന്നാല്‍ പലയിടത്തും മൂന്ന് സെക്കന്റില്‍ താഴെ മാത്രമാണ് കാണിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.

വിവി പാറ്റ് എണ്ണാന്‍ ആറ് ദിവസം എടുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധരിയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു.
900 കോടി രൂപ ചെലവഴിച്ച് വിവിപാറ്റ് മെഷീനുകള്‍ സ്ഥാപിച്ചത് എന്തിനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.

ജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ വേണ്ടി വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം സൃഷ്ടിക്കുകയാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാല്‍ ആരോപിച്ചു.

വോട്ടര്‍മാരുടെ അവകാശമാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണം. സുപ്രീം കോടതി തീരുമാനത്തില്‍ തൃപ്തികരമല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ചന്ദ്രബാബു നായിഡു, അഭിഷേക് സിഗ്‌വി, ചന്ദ്രബാബു നായിഡു, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജ്രിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more