'വീക്ഷണം' എഡിറ്ററോട് ഫെയ്‌സ്ബുക്കില്‍ നിന്നൊരു 'മന്ദബുദ്ധി'
Daily News
'വീക്ഷണം' എഡിറ്ററോട് ഫെയ്‌സ്ബുക്കില്‍ നിന്നൊരു 'മന്ദബുദ്ധി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th February 2015, 8:36 pm

അറേബ്യന്‍ മരുഭൂമികളിലെ മുല്ലപ്പൂ വിപ്ലവം മുതല്‍ , വാള്‍സ്ട്രീറ്റിലെ പിടിച്ചെടുക്കല്‍ സമരം തുടങ്ങി, അരവിന്ദ് കെജ്‌രിവാളിന്റെയും, അണ്ണാ ഹസാരെയുടെയും സമര വേലിയേറ്റങ്ങള്‍, നിര്‍ഭാഗ്യകരമായി നമ്മെ വേര്‍പ്പെട്ട ദല്‍ഹി പെണ്‍കുട്ടിക്ക് നീതിതേടി തെരുവില്‍ ഇറങ്ങിയ യുവത്വം വരെ സൈബര്‍ ഇടങ്ങളുടെ പോരാട്ട ശക്തിയുടെ വിസ്മയ കാഴ്ചകള്‍ ആയിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും സൈബര്‍ ഇടപെടലുകള്‍ ആരോഗ്യകരമായ ചില മാറ്റങ്ങള്‍ക്കു വേദിയൊരുക്കുന്നുണ്ട് .


Jahangeer-1Jahangir2

സര്‍,

ലോകത്തെ ഏറ്റവും വലിയതും , പഴയതുമായ ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖപത്രങ്ങളില്‍ ഒന്നായ “വീക്ഷണ”ത്തിന്റെ എഡിറ്റര്‍ ആണല്ലോ താങ്കള്‍. മാധ്യമ സാന്ദ്രതയുടെ വല്ലാത്ത കാലത്ത് നിങ്ങളുടെത് പോലുള്ള ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന് പൊളിറ്റിക്കലി വൈകല്യമുള്ള പദങ്ങള്‍ ഉപയോഗിച്ച് ലേഖനങ്ങള്‍ എഴുതേണ്ടി വരുമ്പോള്‍, താരതമ്യേന ഇത്തരം പാരമ്പര്യ ഭാരങ്ങളോ, പരിചയസമ്പന്നതകളോ ഇല്ലാത്ത നവീനമായ മാധ്യമങ്ങളില്‍ നിന്നെല്ലാം എന്തെല്ലാം പ്രതീക്ഷിക്കണം ?! അപരരോടുള്ള അസഹിഷ്ണുത കൂടി വെളിവാക്കുന്നതിനാണ് പൊതുവേ മാധ്യമ ഭാഷകളില്‍ നെഗറ്റീവ് പദങ്ങള്‍ ഉപയോഗിക്കുന്നത്. പക്ഷെ താങ്കളുടെ മാധ്യമത്തില്‍ വന്ന “മന്ദബുദ്ധി ” ആ അര്‍ത്ഥത്തില്‍ പോലും പരിഗണിക്കാവുന്നതാണോ ?

മാറ്റമില്ലാത്തതായി ഒന്നുമാത്രം അത് മാറ്റം മാത്രമാണ് എന്ന് ദീര്‍ഘദര്‍ശിയായി പ്രവചിച്ചത് മഹാനായ കാള്‍ മാര്‍ക്‌സ് ആണ്. ഭൂമിയിലെ ജീവിതത്തെ വിപ്ലവകരമായി മാറ്റിയവയുടെ കൂട്ടത്തിലാണ് അഗ്‌നിയും ചക്രവും എല്ലാം പരിഗണിക്കപ്പെട്ടു പോന്നിരുന്നത്. ആധുനിക ലോകത്തെ മാറ്റിമറിക്കുന്ന ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തം എന്ന് പറയുന്നത് ഇന്റര്‍നെറ്റ് തന്നെയാണ്. ഇന്ന് ലോകത്തെ നിര്‍ണ്ണയിക്കുന്നതും, ഭരിക്കുന്നതും, ബന്ധപ്പെടുതുന്നതും, ചലനാത്മകമാക്കുന്നതും എല്ലാം ഇന്റര്‍നെറ്റും കമ്പ്യൂട്ടറും തന്നെയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ യാഥാസ്ഥിതികമായ എല്ലാത്തിനെയും പൊട്ടിച്ചെറിയുന്നതിന്റെ ഒരു സ്വാസ്ഥ്യം പ്രദാനം ചെയ്യുന്നുണ്ട് സൈബര്‍ വിപ്ലവങ്ങള്‍.

അറേബ്യന്‍ മരുഭൂമികളിലെ മുല്ലപ്പൂ വിപ്ലവം മുതല്‍ , വാള്‍സ്ട്രീറ്റിലെ പിടിച്ചെടുക്കല്‍ സമരം തുടങ്ങി, അരവിന്ദ് കെജ്‌രിവാളിന്റെയും, അണ്ണാ ഹസാരെയുടെയും സമര വേലിയേറ്റങ്ങള്‍, നിര്‍ഭാഗ്യകരമായി നമ്മെ വേര്‍പ്പെട്ട ദല്‍ഹി പെണ്‍കുട്ടിക്ക് നീതിതേടി തെരുവില്‍ ഇറങ്ങിയ യുവത്വം വരെ സൈബര്‍ ഇടങ്ങളുടെ പോരാട്ട ശക്തിയുടെ വിസ്മയ കാഴ്ചകള്‍ ആയിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും സൈബര്‍ ഇടപെടലുകള്‍ ആരോഗ്യകരമായ ചില മാറ്റങ്ങള്‍ക്കു വേദിയൊരുക്കുന്നുണ്ട് .

എഴുപതുകളിലും, എണ്‍പതുകളിലും എല്ലാം കേരളീയ മനസ്സാക്ഷിയുടെ ചിന്താപരിസരങ്ങളെ, ധിഷണാവ്യാപാരങ്ങളെ നിര്‍ണയിച്ചിരുന്നത്, സര്‍ഗ്ഗാത്മകവും, ക്രിയാത്മകവും, ചലനാത്മകവും, മൗലികതയുള്ള ആശയങ്ങളാല്‍ സമ്പന്നവുമായിരുന്ന നമ്മുടെ ക്യാമ്പസുകള്‍ ആയിരുന്നു എന്ന്
വായിച്ചിട്ടുണ്ട്. കവികളും, ചിന്തകരും, രാഷ്ട്രീയ പ്രവര്‍ത്തകരും, വിമോചകരും, ഫെമിനിസ്റ്റുകളും, വിപ്ലവകാരികളും, അരാജകവാദികളും, എല്ലാവരും ഉണ്ടായിരുന്നു നമ്മുടെ ക്യാമ്പസുകളില്‍ .


ഈയിടെയായി കേരളത്തില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രവണത, മുഖ്യധാരാ മാധ്യമങ്ങളും, പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളെ അന്യരായി കാണുകയും സോഷ്യല്‍ മീഡിയയിലെ അപരരോട് അസഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യുന്നു എന്നുള്ളതാണ് . ആ അസഹിഷ്ണുതയുടെ സാന്ദ്രത കെട്ടുപൊട്ടിക്കുംമ്പോഴാണ്, ഞങ്ങള്‍ നവമാധ്യമക്കാര്‍ കക്കൂസ് ചുമരുകളില്‍ എഴുതുന്ന “മനോരോഗികളും” ,”മന്ദബുദ്ധികളും” ഒക്കെയായി രൂപമാറ്റം വന്നു പരിണമിക്കുന്നത് .


Social-mediaധിഷണാപരമായി അവര്‍ ഉയര്‍ത്തുന്ന നവോത്ഥാന സാധ്യതകളെ കേരളം ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത് . പിന്നീട് ഗോളീകൃതമായ ഒരു വിപണിയുടെ പ്രലോഭനങ്ങളില്‍ നമ്മുടെ യുവത്വം കാലിടറിവീണ് രാഷ്ട്രീയവാദികളായി പിടഞ്ഞുകൊണ്ടിരിക്കുന്നതും കേരളം കാണുന്നു. അങ്ങനെ പത്രങ്ങളും ചാനലുകളും എല്ലാം നമ്മുടെ സാമൂഹ്യ സംവാദങ്ങളുടെ അജണ്ടകളെ നിശ്ചയിച്ചു തുടങ്ങി.

പത്ര മുത്തശ്ശിമാര്‍ ആളുകളെയും, പ്രസ്ഥാനങ്ങളെയും വാഴ്ത്താനും, വീഴ്ത്താനും തുടങ്ങി. ന്യൂസ് ചാനലുകള്‍ തുടങ്ങിയ ചില ആര്‍ജ്ജവമുള്ള പത്രപ്രവര്‍ത്തകര്‍ ഒളിച്ചുപിടിക്കപ്പെടാനുള്ള പല രഹസ്യങ്ങളെയും നിരദ്ദയം വെളിവാക്കി. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും വ്യാപകമായി. പഴമയുടെ പെരുംപോരിശയില്‍ അഭിരമിക്കുന്ന മൂരാച്ചികളായ കാരണവന്മാരോട് ജീവിതാത്മീയതയുടെ അഭാവം ബന്ധനമാക്കി കലഹിച്ചു കേരളത്തില്‍ ഒരു യുവത വളര്‍ന്നു. അവരെ അസൂയക്കാരും പെരുന്തച്ചന്‍ കോംപ്ലക്‌സ് ഉള്ളവരും ഫ്രീക്കന്മാര്‍ എന്നും ന്യൂ ജനറേഷന്‍ എന്നുമൊക്കെ “തെറിപ്പദങ്ങള്‍” വിളിച്ചു ഭത്സിച്ചു കൊണ്ടിരിക്കുന്നു. അവിടെയെത്തി നില്‍ക്കുന്നു നമ്മുടെ വര്‍ത്തമാനം .

ഇപ്പോള്‍ നവമാധ്യമക്കാലമാണ് . കഴിഞ്ഞ ചുരുങ്ങിയ വര്‍ഷങ്ങളെങ്കിലുമായി കേരളത്തിന്റെ എഡിറ്റോറിയല്‍ ഡസ്‌ക്കുകളുടെ അജണ്ടകള്‍ നിശ്ചയിക്കുന്നത് നവമാധ്യമങ്ങള്‍ ആണ്. മനുഷ്യര്‍ പരസ്പരം സംവദിക്കുന്ന, എഡിറ്റര്‍ എന്നത് ഒരു അശ്ലീല പദമായി കാണുന്ന, അതിരുകളില്ലാത്ത സ്വപ്നസമാനമായ നവമാധ്യമക്കാലം. ഇന്ന് ഈ സമൂഹത്തെ നയിക്കുന്നത്, മാധ്യമങ്ങളുടെ സഞ്ചാരപഥങ്ങളെ നിര്‍ണ്ണയിക്കുന്നത്, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍, സമരങ്ങള്‍, നിശ്ചയിക്കുന്നത് നവമാധ്യമങ്ങള്‍ ആണ്. പഴയ മുഷിഞ്ഞതും, നാറുന്നതുമായ ചില ശീലങ്ങളെ, കീഴ്‌വഴക്കങ്ങള്‍ എന്ന ദുര്‍വാശികളെ മാറ്റിയെഴുതുന്നതും നവമാധ്യമങ്ങള്‍ ആണ്.

ഈയിടെയായി കേരളത്തില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രവണത, മുഖ്യധാരാ മാധ്യമങ്ങളും, പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളെ അന്യരായി കാണുകയും സോഷ്യല്‍ മീഡിയയിലെ അപരരോട് അസഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യുന്നു എന്നുള്ളതാണ് . ആ അസഹിഷ്ണുതയുടെ സാന്ദ്രത കെട്ടുപൊട്ടിക്കുംമ്പോഴാണ്, ഞങ്ങള്‍ നവമാധ്യമക്കാര്‍ കക്കൂസ് ചുമരുകളില്‍ എഴുതുന്ന “മനോരോഗികളും” ,”മന്ദബുദ്ധികളും” ഒക്കെയായി രൂപമാറ്റം വന്നു പരിണമിക്കുന്നത് .

അടുത്ത പേജില്‍ തുടരുന്നു


അഭിപ്രായരൂപവത്കരണത്തില്‍ ഒരേസമയം പുരോഗമനപരവും പ്രതിലോമകരവുമായി ഇടപെടാന്‍ കഴിയുന്ന നവമാധ്യമങ്ങളെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുംവിധം ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ഇനിയും സാധിക്കേണ്ടതുണ്ട്. അത്തരം സാധ്യതകളില്‍ നിന്ന് അല്പ്പമെങ്കിലും വ്യതിചലിക്കുമ്പോഴാണ് വിപ്ലവത്തെ ആശീര്‍വദിക്കാന്‍ ആവാത്ത കാരണവന്മാരും, ബുദ്ധിജീവികളും എല്ലാം കക്കൂസ് ചുമരുമായൊക്കെ ഞങ്ങളെ താരതമ്യം ചെയ്യുന്നത് എന്നറിയാം. അപ്പോള്‍ ഞങ്ങള്‍ മനോരോഗികളും, മന്ദബുധികളും ആവുകയും ചെയ്യുന്നു .


Sicial-media

ആവട്ടെ , നിങ്ങള്‍ മുഖ്യധാരകള്‍ ചുറ്റും നിന്ന് നിരന്തരമായി ഭത്സിച്ചാലും ഞങ്ങള്‍ക്ക്, നവമാധ്യമ എഴുത്തുകാര്‍ക്ക്, അതൊരു പ്രശ്‌നമേയല്ല . കാരണം ഞങ്ങള്‍ക്കിവിടെ നേടാന്‍ മാത്രമേയുള്ളൂ. നഷ്ടപ്പെടാന്‍ ഒന്നുമില്ല . പക്ഷേ ഞങ്ങളെ ഭത്സിക്കാന്‍ നിങ്ങളുപയോഗിക്കുന്ന രാഷ്ട്രീയപരമായി ഒട്ടും ശരിയല്ലാത്ത ചില പദപ്രയോഗങ്ങളോട് മാത്രമാണ് ഞങ്ങള്‍ക്ക് പ്രതിഷേധം .

മനോരോഗികളും, മന്ദബുദ്ധികളുമായ ഞങ്ങള്‍ എഴുതുന്ന നവമാധ്യമങ്ങള്‍ ഈ ലോകത്തെ അല്‍പ്പം കൂടി സുതാര്യവും, ജീവിക്കാന്‍ ഉതകുന്ന സത്യസന്ധമായ ഒരിടവും ആക്കിമാറ്റുന്നതില്‍ സവിശേഷമായ പങ്കുവഹിക്കുന്ന കാലഘട്ടം സമാഗതമായതില്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ആഹ്ലാദിക്കാം. “വാര്‍ത്ത മുക്കല്‍ “, “മാധ്യമ സിന്‍ഡിക്കേറ്റ് “, “പിതൃശൂന്ന്യ മാധ്യമ പ്രവര്‍ത്തനം” തുടങ്ങിയ പദങ്ങള്‍ ഇനി കാലഹരണപ്പെട്ടതാക്കി മാറ്റാം എന്ന് തന്നെയാണ് ശുഭപ്രതീക്ഷ. അങ്ങനെ ഭൂതകാലത്തേക്ക് നോക്കുമ്പോള്‍ യുവതയുടെ അമ്ലമഴ പോലെ തീക്ഷ്ണവും പൊള്ളിക്കുന്നതുമായ ഈ പ്രതികരണ ശേഷി ഇല്ലാതിരുന്ന ഒരു കാലത്തെ നമുക്ക് നൊമ്പരത്തോടെ അടയാളപ്പെടുത്തേണ്ടി വരും.

നിഷ്‌ക്കളങ്കനായിട്ടും നാം പെരുമഴയത്ത് നിര്‍ത്തി ഒലിച്ചുപോയി അലിഞ്ഞില്ലാതായ ഈച്ചരവാര്യരുടെ പൊന്നോമനപുത്രന്‍ രാജന്റെ കാലത്തും,
ദാരുണമായി കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാലത്തും, സൂര്യനെല്ലിയിലെ പാവം പെണ്‍കുട്ടിയുടെ വന്യമായ വേട്ടയാടലിന്റെ കാലത്തും, ശാരിയുടെയും അനഘയുടെയും കാലത്തും, അധികാര ദുര്‍മോഹികളുടെയും മാധ്യമങ്ങളുടെയും ആസുരദുരകളുടെ ഇരയായ നമ്പിനാരായണന്റെ കാലത്തും, ഇടനെഞ്ചിലേക്ക് വെടിയുണ്ട ഏറ്റുവാങ്ങി വിപ്ലവകേരളത്തിന്റെ ആവേശമായ നക്‌സല്‍ നേതാവ്, അനശ്വര സഖാവ് വര്‍ഗീസിന്റെ കാലത്തും, എണ്ണിയാലൊടുങ്ങാത്ത അനീതികളുടെ പെരുമഴക്കാലത്തും ന്യൂ മീഡിയ ഇല്ലാതിരുന്നത് ചരിത്രത്തിന്റെ ദുരന്തമാണ്. അല്ലെങ്കില്‍
ഇവരുടെയൊക്കെ ചരിത്രം മറ്റൊന്നായി മാറിയേനെ.

അഭിപ്രായരൂപവത്കരണത്തില്‍ ഒരേസമയം പുരോഗമനപരവും പ്രതിലോമകരവുമായി ഇടപെടാന്‍ കഴിയുന്ന നവമാധ്യമങ്ങളെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുംവിധം ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ഇനിയും സാധിക്കേണ്ടതുണ്ട്. അത്തരം സാധ്യതകളില്‍ നിന്ന് അല്പ്പമെങ്കിലും വ്യതിചലിക്കുമ്പോഴാണ് വിപ്ലവത്തെ ആശീര്‍വദിക്കാന്‍ ആവാത്ത കാരണവന്മാരും, ബുദ്ധിജീവികളും എല്ലാം കക്കൂസ് ചുമരുമായൊക്കെ ഞങ്ങളെ താരതമ്യം ചെയ്യുന്നത് എന്നറിയാം. അപ്പോള്‍ ഞങ്ങള്‍ മനോരോഗികളും, മന്ദബുധികളും ആവുകയും ചെയ്യുന്നു .


ഞങ്ങള്‍ ഈ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് വീക്ഷണം ഓര്‍മ്മപ്പെടുത്തേണ്ടതില്ല ; പക്ഷെ , ഈ ലോകത്തെ ജീവിക്കാനുതകുന്ന കൂടുതല്‍ മികച്ച ഒരിടമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍, ആ ഇടത്തിനുമേല്‍ തുല്ല്യാവകാശമുള്ള മനുഷ്യരെ ഞങ്ങളെ ഭത്സിക്കാന്‍ വേണ്ടി അപഹസിക്കുന്നത് ഇനി മേലാലും കണ്ടുനില്‍ക്കില്ല .


Journalism

നവമാധ്യമപ്രവര്‍ത്തകനായ പ്രിയ സുഹൃത്ത് ജിക്കു വര്‍ഗീസിനെ ക്വോട്ട് ചെയ്യട്ടെ “വിമര്‍ശനങ്ങള്‍ നല്ലതാണ്, ഒരു പരിധിവരെ പരിഹാസവും. എന്നാല്‍ മനുഷ്യന്റെ വൈകല്യങ്ങള്‍ പരിഹാസത്തിനുള്ള വകയാകുന്നതില്‍ അല്പം വിഷമമുണ്ട്. ഫേസ്ബുക്കില്‍ എഴുതുന്നവര്‍ മന്ദബുദ്ധികളാണെന്ന് വീക്ഷണം പത്രം എഴുതുമ്പോള്‍ ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്ന ഒരാളെന്ന നിലയില്‍ എനിക്ക് വികാരം വൃണപ്പെടില്ല, പരിഹാസവുമായും തോന്നില്ല, പകരം പത്രക്കാരനോട് സഹതാപമാണ്.

കാരണം, മന്ദബുദ്ധികള്‍ അഥവാ “Mentally challenged People” ഒരിക്കലും പരിഹസിക്കപ്പെടേണ്ടവര്‍ അല്ലെന്ന തോന്നല്‍ എനിക്കുണ്ട്. ഇതൊരൊറ്റപ്പെട്ട സംഗതിയല്ല, മുമ്പ് സംവിധായകന്‍ രഞ്ജിത്ത് ഉപയോഗിച്ചത് “മനോരോഗികള്‍” എന്ന പ്രയോഗമാണ്. എന്റെ വീട്ടില്‍ ഒരാള്‍ക്ക് മാനസികരോഗം ഉണ്ടെങ്കില്‍ അയാളെ കളിയാക്കാനാവില്ല ഞാന്‍ ശ്രമിക്കുക, പകരം രോഗാവസ്ഥയെ ഭേദമാക്കുകയാണ് ചെയ്യേണ്ടതാണെന്ന് വ്യക്തമായ ബോധ്യമുണ്ട്.

അതുപോലെ തന്നെ കളിയാക്കാനായി മറ്റൊരാളെ അത് വിളിക്കുകയുമില്ല, മന്ദബുദ്ധി എന്ന വാക്ക് തന്നെ ഒഫന്‍സീവാണെന്നാണ് എന്റെ പക്ഷം.
മന്ദബുദ്ധികള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന പല കുട്ടികളും ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്നവരെക്കാള്‍ മാനുഷികമൂല്യം പ്രകടിപ്പിക്കുന്നവരാണെന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം. ശാരീരിക മാനസിക വൈകല്യങ്ങള്‍ ചിരിക്കും പരിഹാസത്തിനും വകയാകുന്നുണ്ടെങ്കില്‍ കൂടുതലൊന്നും പറയാനില്ല.

അടുത്ത പേജില്‍ തുടരുന്നു


ഞങ്ങള്‍ നിങ്ങളുടെ പരിഹാസങ്ങളെയും, നിശിത വിമര്‍ശനങ്ങളെയുമെല്ലാം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷേ, നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ മനോരോഗികള്‍ ആയവരെയും, ജന്മനാ ബുദ്ധിപരമായ വ്യത്യാസങ്ങള്‍ ഉള്ളവരെയും കൊണ്ട് ഞങ്ങളെ ചീത്ത വിളിക്കാതിരിക്കൂ . കൂടുതല്‍ തീക്ഷണവും, അശ്ലീലം കലര്‍ന്നതുമായ തെറിപ്പദങ്ങള്‍ കണ്ടെത്തൂ, അല്ലെങ്കില്‍ വികസിപ്പിച്ചുകൊള്ളൂ .


 

Internetചിലര്‍ ചോദിക്കുന്നു, എന്തിനാണ് നിങ്ങളീ പദങ്ങള്‍ ചൂഴ്‌ന്നെടുക്കുന്നത്, പകരം പറയുന്ന കാര്യത്തിന്റെ ടോട്ടാലിറ്റി നോക്കിയാല്‍ പോരെയെന്ന്! പോര, “നിങ്ങളുടെ ഓരോ വാക്കും മാറ്റേഴ്‌സ്”, ഇതിലൊന്നും പ്രത്യേകിച്ച് തോന്നാത്തവര്‍ ഏറ്റവും കുറഞ്ഞത് മാനസികമായി ഭിന്നശേഷിയുള്ള ഒരു വ്യക്തിയെയെങ്കിലും ഒന്ന് പോയി കാണുക, ഇടപെടുക എന്നിട്ട് തീരുമാനിക്കുക നിങ്ങളാണോ ആ മനുഷ്യനാണോ ശ്രേഷ്ഠനെന്ന്.”

ഞങ്ങള്‍ നിങ്ങളുടെ പരിഹാസങ്ങളെയും, നിശിത വിമര്‍ശനങ്ങളെയുമെല്ലാം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷേ, നിര്‍ഭാഗ്യകരമായ
സാഹചര്യത്തില്‍ മനോരോഗികള്‍ ആയവരെയും, ജന്മനാ ബുദ്ധിപരമായ വ്യത്യാസങ്ങള്‍ ഉള്ളവരെയും കൊണ്ട് ഞങ്ങളെ ചീത്ത വിളിക്കാതിരിക്കൂ .
കൂടുതല്‍ തീക്ഷണവും, അശ്ലീലം കലര്‍ന്നതുമായ തെറിപ്പദങ്ങള്‍ കണ്ടെത്തൂ, അല്ലെങ്കില്‍ വികസിപ്പിച്ചുകൊള്ളൂ .

നമ്മളെക്കാള്‍ ജനാധിപത്യബോധമുള്ള രാജ്യങ്ങള്‍ Disability Harassmentനെ വര്‍ണ്ണ അധിക്ഷേപം പോലെയോ , ഹോമോഫോബിയ പോലെയോ ഒരു കുറ്റകൃത്യമായാണ് കാണുന്നത് എന്ന് മനസ്സിലാക്കുക. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളി ജീവിതം നേരിടുന്നവരെ വിശേഷിപ്പിക്കാന്‍
വിഭിന്ന ശേഷിയുള്ളവര്‍ (differently abled) തുടങ്ങിയ കുടുതല്‍ രാഷ്ട്രിയമായി ശരിയായ പദങ്ങള്‍ നിഘണ്ടുകളില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു.

 


ഞങ്ങള്‍ ഈ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് വീക്ഷണം ഓര്‍മ്മപ്പെടുത്തേണ്ടതില്ല ; പക്ഷെ , ഈ ലോകത്തെ ജീവിക്കാനുതകുന്ന കൂടുതല്‍ മികച്ച ഒരിടമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍, ആ ഇടത്തിനുമേല്‍ തുല്ല്യാവകാശമുള്ള മനുഷ്യരെ ഞങ്ങളെ ഭത്സിക്കാന്‍ വേണ്ടി അപഹസിക്കുന്നത് ഇനി മേലാലും കണ്ടുനില്‍ക്കില്ല .


 

Social-media-2

ഇതൊന്നും നിങ്ങളറിയുന്നില്ലേ, വീക്ഷണം പത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൊവ്വാഗ്രഹത്തില്‍ നിന്ന് ഓട് പൊളിച്ചു ഇറങ്ങി വരുന്നവരാണോ ? നവമാധ്യമങ്ങളില്‍ എഴുതുന്ന ഞങ്ങള്‍ക്ക് വീക്ഷണം പത്രത്തിന്റെ സര്‍ട്ടിഫിക്കേറ്റ് കിട്ടാത്ത യാതൊരു ആശങ്കയും ഇല്ല. മറിച്ച് പ്രശ്‌നം, മന്ദബുദ്ധി എന്ന രാഷ്ട്രീയവാക്കിനെ നിങ്ങള്‍ ഒരു പരിഹാസ പദമോ, ചീത്തവാക്കോ ആക്കിതീര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം മാത്രമാണ്.

ഞങ്ങള്‍ ഈ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് വീക്ഷണം ഓര്‍മ്മപ്പെടുത്തേണ്ടതില്ല ; പക്ഷെ , ഈ ലോകത്തെ ജീവിക്കാനുതകുന്ന കൂടുതല്‍
മികച്ച ഒരിടമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍, ആ ഇടത്തിനുമേല്‍ തുല്ല്യാവകാശമുള്ള മനുഷ്യരെ ഞങ്ങളെ ഭത്സിക്കാന്‍ വേണ്ടി അപഹസിക്കുന്നത് ഇനി മേലാലും കണ്ടുനില്‍ക്കില്ല .

എന്റെ മുന്നില്‍ നടക്കരുത്. നിങ്ങളെ പിന്തുടരാന്‍ എനിക്കാകില്ല എന്റെ പുറകില്‍ നടക്കരുത് നിങ്ങളെ നയിക്കാന്‍ എനിക്കാകില്ല എന്റെ കൂടെ നടക്കുക എന്റെ സുഹൃത്താകുക. എന്ന മഹാനായ അള്‍ജീരിയന്‍ തത്വചിന്തകന്‍ ആല്‍ബര്‍ട്ട് കാമൂസിന്റെ മനോഹരമായ വാചകം ഞങ്ങള്‍ ഇങ്ങനെ തിരുത്തുന്നു. ഞങ്ങളുടെ മുന്നില് നടക്കരുത് നിങ്ങളെ പിന്തുടരാന്‍ ഞങ്ങള്‍ക്കാകില്ല; ഞങ്ങളുടെ കൂടെ നടക്കൂ നിങ്ങളുടെ വാര്‍ത്തകളും ടെലിവിഷന്‍ ചര്‍ച്ചകളും നിര്‍ണ്ണയിക്കുന്നത് ഞങ്ങള്‍ കൂടിയല്ലേ? ഞങ്ങളുടെ ഭാഗമാകുക. കാരണം ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമെങ്കിലും ഈ സമൂഹത്തിന്റെ ഭാഗവും, പരിച്ഛേദവുമാണ്.