തടി കണ്ടെത്തി; ലോറിയുടെ ക്യാബിൻ പരിശോധിക്കാനായില്ല
Kerala News
തടി കണ്ടെത്തി; ലോറിയുടെ ക്യാബിൻ പരിശോധിക്കാനായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2024, 2:11 pm

ഷിരൂർ: അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധനയിൽ ലോറിയിൽ നിന്നും വീണ തടി കണ്ടെത്തി. കണ്ടെത്തിയത് 8  കിലോമീറ്റർ അകലെ നിന്ന്. ലോറി ഉടമ തടി തിരിച്ചറിഞ്ഞു. കണ്ടെത്തിയത് p1 എന്ന് മാർക്ക് ചെയ്‌ത തടി. നിലവിൽ ഐ ബോഡ് ഡ്രോൺ പരിശോധന നടക്കുകയാണ്. ഡ്രോൺ പരിശോധനയിൽ മനുഷ്യന്റെ സാന്നിധ്യം കണ്ടെതത്താനുള്ള ശ്രമമാണ് നടക്കുന്നത്.

എന്നാൽ ആദ്യ രണ്ട് ഘട്ട ഡ്രോൺ പരിശോധന വിജയിച്ചില്ല. ഡ്രോൺ പരിശോധന സംഘത്തിൽ ഏഴ് പേരാണ്. മുങ്ങൽ വിദഗ്ദർ രണ്ട് തവണ ലോറിക്കരികിലെത്തി.

എന്നാൽ സംഘത്തിന് ലോറിയുടെ ക്യാബിൻ പരിശോധിക്കാനായിട്ടില്ല. സംഘം മൂന്നാമതും ഇറങ്ങാൻ തയ്യാറെടുക്കുകയാണ്.

ആവശ്യത്തിന് മുങ്ങൽ വിദഗ്ദർ ഷിരൂരിലുണ്ട്. ആവശ്യമെങ്കിൽ കാർവാറിൽ നിന്ന് കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിക്കുമെന്നും കാർവാറിലുള്ള മുങ്ങൽ വിദഗ്ധരോട് തയാറായി ഇരിക്കാനും അറിയിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്പ്റ്റർ ഷിരൂരിൽ എത്തി. ക്യാമറയിൽ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നും ബോട്ടിൻ്റെ എഞ്ചിൻ ഓഫ് ചെയ്താൽ ഉടൻ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫൻസ് പി.ആർ.ഒ അതുൽ പിള്ള അറിയിച്ചു.

Content Highlight: Operation to rescue Kerala truck and driver