തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാനുള്ള മോട്ടര്‍വാഹന വകുപ്പിന്റെ പരിശോധനയായ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പിന്‍വലിച്ചു.
ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെയ്ക്കാനും റോഡ് ഗതാഗത നിയമ ലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗതാഗത കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതേസമയം ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകള്‍ക്കും കര്‍ട്ടനുകള്‍ക്കും എതിരെ നടപടി തുടരും.
കഴിഞ്ഞ 17ാം തിയ്യതി മുതലാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പരിശോധനയും നടപടിയും തുടങ്ങിയത്. പരിശോധനയില്‍
അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു.
തിങ്കളാഴ്ച മുതല്‍ ‘റോഡ് സുരക്ഷാ മാസം’ എന്ന പ്രത്യേക പേരില്‍ പരിശോധനകള്‍ക്കും പ്രചാരണങ്ങള്‍ക്കും തുടക്കമാകുന്നുണ്ട്.
കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ കര്‍ശന നടപടി തുടങ്ങിയത്.
ഗ്ലാസുകളില്‍ സ്റ്റിക്കറുകളും പതിക്കാന്‍ പാടില്ല. കാറുകളില്‍ ഫാക്ടറി നിര്‍മിത ടിന്റഡ് ഗ്ലാസ് മാത്രമാണ് അനുവദിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക