national news
'ബി.ജെ.പി ഓപ്പറേഷന്‍ കമലയും കൊണ്ട് മഹാരാഷ്ട്രയിലേക്ക് വരണ്ട'; അതിവിടെ വിലപ്പോവില്ലെന്ന് ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 13, 08:25 am
Monday, 13th July 2020, 1:55 pm

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വെറുതെയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമല മഹാരാഷ്ട്രയില്‍ വിലപ്പോവില്ലെന്നും പവാര്‍ പറഞ്ഞു.

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം. ഇവയൊന്നും ഉദ്ദവ് താക്കറെ സര്‍ക്കാരിനെ ബാധിക്കില്ല. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമല നിയമ ലംഘനങ്ങലുടെ നേര്‍ ഉദാഹരണമാണ്. യഥാര്‍ത്ഥത്തില്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് കേന്ദ്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ