നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ ഓപ്പറേഷന്‍ ജാവ തിയേറ്ററില്‍ എഴുപത് ദിവസങ്ങള്‍ പിന്നിട്ടു. സംവിധായകന്‍ തന്നെയാണ് എഴുപത് ദിവസം പിന്നിട്ട സന്തോഷം അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.
കൊവിഡിന്റെ സാഹചര്യത്തില്‍ ഇനി എത്ര ദിവസം തിയേറ്ററില്‍ സിനിമ ഓടാന്‍ കഴിയുമെന്ന് അറിയില്ലെന്നും ഇത് വരെ കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും സംവിധായകന്‍ കുറിച്ചു.
‘ഇനി എത്ര ദിവസം ഈ ഒരു സാഹചര്യത്തില്‍ നിലനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല..? ഇത് വരെ കൈ പിടിച്ചു കൂടെ നിര്‍ത്തിയതിനും, കൈ അടിച്ചു ആവേശം തന്നതിനും പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി. കരുതലോടെ സിനിമയും’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Operation Java 70 days in theatre