ന്യൂദല്‍ഹി: യു.പി.എ ഗവണ്‍മെന്റിന്റെ തീരുമാനത്തെക്കാള്‍ മികച്ചതാണ് എന്‍.ഡി.എ ചെയ്തതെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആധാറിലെ സുരക്ഷാ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെക്കാള്‍ മികച്ചതാണ് ഈ ഗവണ്‍മെന്റ് ചെയ്തതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ജെയ്റ്റ്‌ലി പറഞ്ഞു.
ആധാറിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കും നല്‍കാമെന്നും അഭിപ്രായങ്ങള്‍ ആധാറിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആധാറുമായി എല്ലാം ലിങ്ക് ചെയ്തത് വഴി സര്‍ക്കാരിന് വന്‍തോതില്‍ വരുമാനമുണ്ടാക്കാന്‍ സഹായിക്കുമെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
നിര്‍ദേശങ്ങെളെ സര്‍ക്കാര്‍ പ്രതികൂലമായി കാണില്ലെന്നും സ്വകാര്യതക്കുള്ള അവകാശത്തെ കുറിച്ച് സുപ്രീംകോടതിയുടെ വിധി വുരന്നതോടെ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു.
“നാളെ കോടതിക്കോ പൊതുജനങ്ങള്‍ക്കോ, പാര്‍ലമെന്റിനോ ആധാര്‍ വിവരങ്ങള്‍ സ്വകാര്യമാക്കാനും സാങ്കേതികവിദ്യയെ കൂടുതല്‍ സുരക്ഷിതമാക്കാനുമുള്ള് നിര്‍ദേശങ്ങള്‍ നല്‍കാം.” അദ്ദേഹം പറഞ്ഞു.