ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക സ്‌കൂളുകള്‍ നടത്തുകയല്ല, പൊതു വിദ്യാലയങ്ങളില്‍ അവര്‍ക്ക് പഠിക്കാന്‍ സൗകര്യങ്ങളൊരുക്കുകയാണ് വേണ്ടതെന്ന ദേശീയ നയത്തെയും വിദഗ്ധസമിതി ശുപാര്‍ശകളെയും കാറ്റില്‍ പറത്തിക്കൊണ്ട് സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡാക്കുന്നതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
| ഒപ്പിനിയന്‍ : റിയാസ് ടി.കെ. |
സര്‍,
ഈ കഴിഞ്ഞ ദിവസം അങ്ങ് പ്രഖ്യാപിച്ച 33 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള എയ്ഡഡ് പദവി തികച്ചും അമ്പരപ്പിക്കുന്നതും വന്‍ അഴിമതിക്ക് കളമൊരുക്കുന്ന പ്രഖ്യാപനവുമാണ്. പ്രസ്തുത വിജ്ഞാപനത്തിലൂടെ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് ഓരോ നിയമനത്തിനും വന്‍തുക ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ പ്രസ്തുത വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേകിച്ച് ഗുണങ്ങളില്ലതാനും.
എയ്ഡഡ് ആകാന്‍ സാധ്യതയുണ്ടെന്ന് ഏകദേശ ധാരണ വന്നപ്പോള്‍ തന്നെ 15ഉം 25ഉം ലക്ഷങ്ങള്‍ ഓരോ പോസ്റ്റിനുമായി പറഞ്ഞുറപ്പിച്ചിട്ടുണ്ടെന്നാണ് അങ്ങാടിപ്പാട്ട്. മികച്ച സാമൂഹീകരണത്തിനും വ്യക്തിവികസനത്തിനും ഏറ്റവും ഉചിതം “ഉള്‍ച്ചേര്‍ന്ന” (Inclusive education) വിദ്യാഭ്യാസ പ്രക്രിയയാണെന്ന് ലോകം മുഴുവന്‍ വിലയിരുത്തുമ്പോഴും വിദ്യാസമ്പന്നരെന്ന് അഹങ്കാരത്തോടെ പറയുന്ന കേരള സമൂഹത്തില്‍ ചക്രം പുറകോട്ട് തന്നെ ചലിക്കുന്നു.
കേരളത്തില്‍ ഗവ: എയ്ഡഡ് സ്‌കൂളുകളിലായി ഏകദേശം ഒരു ലക്ഷത്തോളം ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, കാഴ്ച പരിമിതിയുള്ളവര്‍, കേള്‍വി കുറവുള്ളവര്‍, പഠനവൈകല്യം, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ കുട്ടികളാണ് സാധാരണ സ്‌കൂളില്‍ പഠിക്കുന്നത്.
ഇത്തരം കുട്ടികളെ സാധാരണ കുട്ടികളെക്കൂടെ പഠിപ്പിക്കുന്ന രീതിയാണ് സങ്കുലിത വിദ്യാഭ്യാസം (Inclusive education). ഇവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് റിസോര്‍സ് അദ്ധ്യാപകരാണ്. സര്‍വ്വശിക്ഷാ അഭിയാന്‍ (SSA) BRCകളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് റിസോര്‍സ് അദ്ധ്യാപകരെ നിയമിച്ചിട്ടുള്ളത്.
പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. സാധാരണ കുട്ടികളുടെ കൂടെ പാഠഭാഗത്തില്‍ അനുരൂപീകരണം നടത്തി ക്ലാസ് റൂമില്‍ പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കികൊണ്ട് ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താതെ ഒരു സാമൂഹ്യ ജീവിയായി മാറ്റിയെടുക്കുക എന്നുള്ളതാണ് സങ്കുലിത വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിക്കൊണ്ട് സഹവാസക്യാമ്പുകള്‍, ദിനാചരണങ്ങള്‍, പ്രത്യേക ക്ലാസ്സുകള്‍, ആവശ്യമുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനക്ലാസ്സുകള്‍ തുടങ്ങിയവ നല്‍കുന്നുണ്ട്.
പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. സാധാരണ കുട്ടികളുടെ കൂടെ പാഠഭാഗത്തില്‍ അനുരൂപീകരണം (Adaptation) നടത്തി ക്ലാസ് റൂമില്‍ പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കികൊണ്ട് ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താതെ ഒരു സാമൂഹ്യ ജീവിയായി മാറ്റിയെടുക്കുക എന്നുള്ളതാണ് സങ്കുലിത വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിക്കൊണ്ട് സഹവാസക്യാമ്പുകള്‍, ദിനാചരണങ്ങള്‍, പ്രത്യേക ക്ലാസ്സുകള്‍, ആവശ്യമുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനക്ലാസ്സുകള്‍ തുടങ്ങിയവ നല്‍കുന്നുണ്ട്.
ഭിന്നശേഷിയുള്ള കുട്ടികള്‍ സാധാരണ സ്‌കൂളില്‍ പഠിക്കുന്നത് മൂലം, മറ്റു കുട്ടികളുമായും സമൂഹവുമായും ഇടപഴകാനുള്ള അവസരം ലഭിക്കുന്നു. ഇതുവഴി ഭിന്നശേഷിയുള്ള കുട്ടികളുടെ നിരവധി കഴിവുകള്‍ തിരിച്ചറിയുകയും അവ പ്രോല്‍സാഹിപ്പിച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കാനും സാധിക്കുന്നു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന (Mentally retarded) കുട്ടികള്‍ക്കുണ്ടാവുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ (Bebaviour problems) മാറാന്‍ വേണ്ടി സാധാരണ കുട്ടികളുടെ കൂടെ പഠിക്കുകയും കളിക്കുകയും ചെയ്താല്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
മാത്രവുമല്ല ജീവിത ശൈലിയിലും ഭക്ഷണരീതിയിലും സാധാരണ കുട്ടികളെപ്പോലെയാവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പഠനമേഖലയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുട്ടിയുടെ കഴിവിനനുസരിച്ച് പാഠഭാഗത്തില്‍ കൃത്യമായ അനുരൂപീകരണം നടത്തുകയും ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്.
സാധാരണ സ്‌കൂളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടികളുടെ കഴിവിനനുസരിച്ച് കലാ, കായിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മറ്റു കുട്ടികളുടെ കൂടെ പരിശീലനം നല്‍കുന്നു. അക്കാദമിക മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന പല കുട്ടികളും കലാകായിക മേഖലയില്‍ കഴിവുള്ളവരായിരിക്കും.
സംഗീതം, ചിത്രരചന, നിര്‍മ്മാണം (കുട, മെഡിസിന്‍ കവര്‍, ഒറിഗാമി) തുടങ്ങിയ പരിപോഷിപ്പിക്കാന്‍ വേണ്ടി വിവിധ ക്യാമ്പുകള്‍ തന്നെ റിസോര്‍സ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി സങ്കലിത വിദ്യാഭ്യാസ പദ്ധതി പ്രകാരം നടപ്പിലാക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ കുട്ടികളുടെ കൂടെയാവുമ്പോള്‍ കുട്ടികള്‍ക്ക് തെറ്റ് തിരുത്താനും പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. ഒരു സാധാരണ കുട്ടിയുടെ ദിനചര്യകള്‍ മനസ്സിലാക്കാനും അതുവഴി വ്യക്തിജീവിതത്തെ ചിട്ടപ്പെടുത്താനും സാമൂഹീകരണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളൂ. സാമൂഹീകരണം നടപ്പിലാവണമെങ്കില്‍ ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്താതെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാന്‍ സാധാരണ സ്‌കൂളിലെ പഠനമാണ് അഭികാമ്യം എന്നുള്ള കാര്യത്തില്‍ സംശയമില്ല.
സംഗീതം, ചിത്രരചന, നിര്‍മ്മാണം (കുട, മെഡിസിന്‍ കവര്‍, ഒറിഗാമി) തുടങ്ങിയ പരിപോഷിപ്പിക്കാന്‍ വേണ്ടി വിവിധ ക്യാമ്പുകള്‍ തന്നെ റിസോര്‍സ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി സങ്കലിത വിദ്യാഭ്യാസ പദ്ധതി പ്രകാരം നടപ്പിലാക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ കുട്ടികളുടെ കൂടെയാവുമ്പോള്‍ കുട്ടികള്‍ക്ക് തെറ്റ് തിരുത്താനും പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. ഒരു സാധാരണ കുട്ടിയുടെ ദിനചര്യകള്‍ മനസ്സിലാക്കാനും അതുവഴി വ്യക്തിജീവിതത്തെ ചിട്ടപ്പെടുത്താനും സാമൂഹീകരണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളൂ. സാമൂഹീകരണം നടപ്പിലാവണമെങ്കില്‍ ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്താതെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാന്‍ സാധാരണ സ്‌കൂളിലെ പഠനമാണ് അഭികാമ്യം എന്നുള്ള കാര്യത്തില്‍ സംശയമില്ല.
നേരിട്ടുള്ള അനുഭവത്തില്‍ കൂടി നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. അതിന് വേണ്ടി ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിവിധ പഠനയാത്രകള്‍ സംഘടിപ്പിക്കുകയും അത് വഴി പുത്തന്‍ അനുഭവങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. സാധാരണ കുട്ടികളുടെ കൂടെയുള്ള യാത്രകള്‍ വിവിധ കാര്യങ്ങള്‍ ഗ്രഹിക്കാനും പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും സാധിച്ചു. മാത്രമല്ല, ശാരീരക മാനസിക വെല്ലുവിളികള്‍ മൂലം സ്‌കൂളിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് വിമാനയാത്ര നടത്തി. ഇതുപോലെ ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹവുമായി ഇടപഴകാന്‍ ഏറ്റവും കൂടുതല്‍ അവസരം ലഭിക്കുന്നത് സാധാരണ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാത്രമാണ്.
PWD Act പ്രകാരം (Persons with Disablities) എല്ലാ കുട്ടികള്‍ക്കും തുല്യഅവസരം നല്‍കണമെന്ന് നിയമം നിലനില്‍ക്കെ ഇത്തരം കുട്ടികളെ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നതും ഈ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഭിന്നശേഷിയുള്ള കുട്ടികളെക്കുറിച്ച് ലോകായുക്തയുടെ നിര്‍ദ്ദേശപ്രകാരം
സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഭിന്നശേഷിയുള്ള കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും ഈ സ്‌കൂളുകളില്‍ ഏകദേശം 875 പുതിയ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതെന്ന് വലിയ അഴിമതിക്ക് വഴി വെക്കുമെന്നും അഏഉജ റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. ശാരീരിക മാനസിക പ്രശ്‌നങ്ങളില്ലാത്ത കുട്ടികളെക്കൂടി സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമെന്നും പാവപ്പെട്ട കുട്ടികള്‍ മാനേജ്‌മെന്റുകളുടെ അഴിമതിക്ക് ഇരയാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ADGP സന്ധ്യ ഈ മേഖലയില്‍ കൃത്യമായ പഠനം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ ഏറ്റവും അനുയോജ്യം സാധാരണ സ്‌കൂളാണെന്നും അതിനനുസരിച്ച് ഭൗതിക സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക സ്‌കൂളുകള്‍ നടത്തുകയല്ല, പൊതു വിദ്യാലയങ്ങളില്‍ അവര്‍ക്ക് പഠിക്കാന്‍ സൗകര്യങ്ങളൊരുക്കുകയാണ് വേണ്ടതെന്ന ദേശീയ നയത്തെയും വിദഗ്ധസമിതി ശുപാര്‍ശകളെയും കാറ്റില്‍ പറത്തിക്കൊണ്ട് സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡാക്കുന്നതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഭിന്നശേഷിയുള്ള കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും ഈ സ്‌കൂളുകളില്‍ ഏകദേശം 875 പുതിയ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതെന്ന് വലിയ അഴിമതിക്ക് വഴി വെക്കുമെന്നും AGDP റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. ശാരീരിക മാനസിക പ്രശ്‌നങ്ങളില്ലാത്ത കുട്ടികളെക്കൂടി സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമെന്നും പാവപ്പെട്ട കുട്ടികള്‍ മാനേജ്‌മെന്റുകളുടെ അഴിമതിക്ക് ഇരയാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വളരെ കാര്യക്ഷമമായ രീതിയില്‍ മുന്നോട്ട് പോവുന്ന സങ്കലിത വിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കാന്‍ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന വന്‍ ഗൂഢാലോചനയുടേയും അഴിമതിയുടെയും ഭാഗമാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ എയ്ഡഡാക്കുന്നത്. കേരള ഗവണ്‍മെന്റിന്റെ വികലാംഗനയ പ്രകാരവും ഈയടുത്ത് സാമൂഹ്യനീതി വകുപ്പ് നടത്തിയ വികലാംഗ സെന്‍സസ് പ്രകാരവും 2.85% ആളുകള്‍ വികലാംഗര്‍ ആണെന്ന് രേഖകള്‍ തെളിയിച്ചിട്ടും 1.8% മാത്രമേ കേരളത്തില്‍ ഭിന്നശേഷിയുള്ളവര്‍ ഉള്ളൂ എന്ന തെറ്റായ കണക്ക് നല്‍കി റിസോര്‍സ് അദ്ധ്യാപകരുടെ എണ്ണം വെട്ടിക്കുറച്ച് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളുടെ ഭാവി തകര്‍ക്കാനുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ട്.