| Tuesday, 16th April 2013, 12:54 pm

ഗുജറാത്തിലെ സ്ത്രീകളുടെ ജീവിതം; മോഡി മറച്ച് വെക്കുന്ന സത്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവേകമില്ലാത്തവര്‍ മോഡിയുടെ ഇത്തരം കൊട്ടിഘോഷിക്കപ്പെടുന്ന പരാമര്‍ശങ്ങള്‍ക്ക് കൈയ്യടിക്കുമായിരിക്കും എന്നാല്‍ ഫിക്കി പോലുള്ള സംഘടനയുടെ തലപ്പത്തിരിക്കുന്ന നിങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി)യ്ക്ക് ഒരു തുറന്ന കത്ത്

ബഹൂമാനപ്പെട്ട ഫിക്കി,

തന്റെ വാക്ചാതുരി കൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എല്ലാവരെയും കൈയ്യിലെടുത്തതായി മാധ്യമങ്ങളിലൂടെ ഞങ്ങള്‍ മനസ്സിലാക്കുന്നു.

സ്ത്രീശാക്തീകരണത്തെ കുറിച്ചുള്ള മോഡിയുടെ പ്രസംഗത്തെ കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍, ഗുജറാത്തിലെ സത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി! അദ്ദേഹം ഗുജറാത്തിലെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് പറയാന്‍ തയ്യാറാകുമോ? എല്ലാ സത്യങ്ങളും തുറന്ന് പറയാന്‍ അദ്ദേഹം തയ്യാറാകുമോ? ഒരിക്കലുമില്ല. അതുകൊണ്ട് തന്നെ ഗുജറാത്തിലെ സ്ത്രീകളെ കുറിച്ച് നിങ്ങളെ ചിലത് അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

2001 ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 921 സ്ത്രീകള്‍ എന്നായിരുന്നു ഗുജറാത്തിലെ ആണ്‍ പെണ്‍ അനുപാതം. 2011 ആയപ്പോഴേക്കും ഇതില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായി. 921 ല്‍ നിന്നും 918 ലേക്ക്. ഈ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായപ്പോഴാണ് ഗുജറാത്തില്‍ ഇടിവുണ്ടായിരിക്കുന്നത്.[]

നരേന്ദ്ര മോഡി പെണ്‍ ഭ്രൂണഹത്യയെ കുറിച്ച് സംസാരിക്കുന്നു, അത് പ്രാകൃതമാണെന്ന് പറയുന്നു. 2001 ല്‍ ഗുജറാത്തിലെ ആണ്‍ പെണ്‍ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 886 പെണ്‍കുട്ടികള്‍ എന്നായിരുന്നു. 2011 ല്‍ ഇത് 883-1000 എന്നായി. പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്ന് ശതമാനത്തിന്റെ കുറവ്.

2011 ല്‍ 101 സോണോഗ്രഫി ക്ലിനിക്കുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ അടച്ച് പൂട്ടിയത്. 2012 ലും 2013 ലും ഇത് ആവര്‍ത്തിച്ചു. ഇതിനെതിരെ യാതൊരു നടപടിയുമുണ്ടായില്ല.

2006 ല്‍ നടന്ന മറ്റൊരു സര്‍വേയില്‍ വിവാഹിതരായ സ്ത്രീകളില്‍ 55.5 ശതമാനം പേര്‍ വിളര്‍ച്ച ബാധിച്ചതായി രേഖപ്പെടുത്തുന്നു. 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണിത്. ഇതേ പ്രായപരിധിയിലുള്ള 60.8ശതമാനം പേര്‍ പോഷകാഹാരക്കുറവുള്ളവാരാണെന്നും കണ്ടെത്തി.

1998-1999 ല്‍ ആറ് മാസത്തിനും 35 മാസത്തിനും ഇടയില്‍ പ്രായമുള്ള  74.5ശതമാനം ദളിത്-ആദിവാസി കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് കണ്ടെത്തിയിരുന്നു. 2005-2006 ആകുമ്പോഴേക്കും ഇത് 79.8 ശതമാനമായി കൂടി. 49.2 ശതമാനം കുട്ടികല്‍ സാധാരണ വളര്‍ച്ചയുള്ളവരല്ല. 41 ശതമാനം കുട്ടികള്‍ക്ക് പ്രായത്തിന് അനുപാതമായ ഭാരമില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ സംസ്ഥാനത്തെ പോഷകാഹാരങ്ങള്‍ എവിടെ പോകുന്നു എന്നതിനെകുറിച്ചുള്ള തിരക്കിട്ട അന്വേഷണങ്ങള്‍ നടന്നു. ഇതാണ് ഗുജറാത്തിലെ സര്‍ക്കാര്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഗുജറാത്തില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകളും കോളേജുകളും അടച്ച് പൂട്ടി- ക്കൊണ്ടിരിക്കുകയാണ്.

പ്രസവത്തെ തുടര്‍ന്ന് അമ്മ മരിക്കുന്നതും ശിശുമരണ നിരക്കും ഗുജറാത്തില്‍ കുറയുന്നില്ല. ഗുജറാത്തില്‍ അമ്മയും കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് മരണപ്പെടുന്നത് ഇപ്പോഴും തുടരുകയാണ്.

സ്ത്രീയെ അമ്മയായി ചിത്രീകരിക്കുന്നതില്‍ അഭിമാനിക്കുന്ന ഒരു രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം ചെറിയ പ്രായത്തില്‍ എത്ര അമ്മമാരാണ് മരണപ്പെടുന്നത്!  സര്‍ക്കാര്‍ ആശുപത്രികളിലെ നിരുത്തരവാദിത്തപരമായ ചികിത്സയാണ് ഇത്തരം മരണങ്ങളുടെ പ്രധാനകാരണം. ആംബുലന്‍സുകളില്‍ സ്ത്രീകള്‍ പ്രസവിക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഗുജറാത്തിലെ അമ്മമാരുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. പുരുഷന്മാരുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ഈ അടുത്തകാലത്ത് അഹമ്മദാബാദിലെ ഏറ്റവും വലിയ ആശുപത്രിയിലെ ഡോക്ടര്‍ ഡങ്കിപ്പനി മൂലം മരണപ്പെട്ടു. ഇതുകൂടാതെ നിരവധി പേരാണ് ഗുജറാത്തില്‍ പന്നിപ്പനി മൂലവും മറ്റും മരണപ്പെടുന്നത്. ഗുജറാത്തിലെ ഉയരുന്ന മരണനിരക്ക് സര്‍ക്കാറിന്റെ അനാസ്ഥ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.


അടുത്തപേജില്‍ തുടരുന്നു

വാണിജ്യം ഗുജറാത്തിലെ ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. നിരവധി സ്ത്രീകള്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവരാണ്. ഭക്ഷണം പാകം ചെയ്യുന്നത് മാത്രമല്ല ഇവിടുത്തെ സ്ത്രീകളുടെ ബിസിനസ്, അവര്‍ ഡിസൈനിങ് ജോലികളും വസ്ത്രശാലകളും മറ്റും നടത്തുന്നു. ഗുജറാത്തില്‍ മോഡി വരുന്നതിന് മുമ്പ് തന്നെ ഇവിടെയുള്ള സ്ത്രീകള്‍ വാണിജ്യ രംഗത്ത് സജീവമാണ്.

ഗുജറാത്തില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് പറയുന്നു, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള സ്‌കൂളുകളും കോളേജുകളും അടച്ച് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഗുജറാത്തിലെ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ ഭീമമായ തുക നല്‍കേണ്ടി വരുന്നു. ഇതാണ് ഗുജറാത്തിലെ സര്‍ക്കാര്‍.[]

തദ്ദേശ സ്വയഭരണ സ്ഥാപനത്തില്‍ 50 ശതമാനം സ്ത്രീസംവരണം വേണമെന്ന് പറയുന്ന മോഡിയുടെ ഗുജറാത്തില്‍ ഗവര്‍ണര്‍ ഡോ. കമല ഈ ബില്ലില്‍ ഒപ്പ് വെച്ചില്ല. സ്ത്രീസംവരണത്തിന്റെ കൂടെ നിര്‍ബന്ധിത വോട്ടിങ്ങും പറഞ്ഞതിനാലാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പ് വെക്കാതിരുന്നത്. ബില്ല് സര്‍ക്കാരിന് തിരച്ചയച്ച ഗവര്‍ണര്‍ തിരുത്തലുകള്‍ നടത്തി വീണ്ടും അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ ഒരു സ്ത്രീ ആയിരുന്നിട്ട് കൂടി വനിതാ സംവരണ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചില്ലെന്നാണ് പുറംലോകം കേട്ട വാര്‍ത്ത. ഇത് കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകുക ഒരു സ്ത്രീ ആയിരുന്നിട്ട് കൂടി സ്ത്രീകളുടെ വിഷയത്തില്‍ എത്രമാത്രം നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്നാണ്. ഇത്തരത്തിലുള്ള അര്‍ധ സത്യങ്ങളാണ് മോഡി സര്‍ക്കാറിന്റെ ഹാള്‍ മാര്‍ക്ക്.

ഗുജറാത്ത് ഗവര്‍ണറെ മോഡി എന്നും താഴ്ത്തിക്കെട്ടാനാണ് ശ്രമിച്ചത്. മോഡി എതിര്‍ത്ത ലോകായുക്തയെ ഗുജറാത്തില്‍ നിയമിക്കുന്നത് ഗവര്‍ണറാണ് എന്നതടക്കമുളള പല കാരണങ്ങളും അതിന് പിന്നിലുണ്ട്. നരേന്ദ്ര മോഡി അദ്ദേഹം വനിതകള്‍ക്കായി ചെയ്ത സംഭാവനകളെ കുറിച്ച് ആകെ പറയാനുള്ളത് പൂര്‍ണമായും വനിതാ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഗ്രാമ പഞ്ചായത്തുകളെ പറ്റിയാണ്.  2012 ല്‍ സ്ഥാപിച്ച ഇത്തരത്തിലുള്ള 422 പഞ്ചായത്തുകള്‍ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിനും മോഡിയുടെ ആജ്ഞയനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാനുള്ളവയുമാണ്.

ഗ്രാമങ്ങളിലെ ഔദ്യോഗിക ജോലികള്‍ ചെയ്യുന്നവരെ ആദരിക്കുന്നതിനായി സംസ്ഥാന തലത്തില്‍ നടത്തിയ ചടങ്ങിലെത്തിയ ഒരു സ്ത്രീ പറഞ്ഞത് തന്റെ ഭര്‍ത്താവ് പറഞ്ഞതിനാലാണ് താന്‍ ഇവിടെ എത്തിയതെന്നാണ്. നരേന്ദ്ര മോഡിക്ക് ഗുജറാത്തിലെ വനിതകള്‍ നയിക്കുന്ന പഞ്ചായത്തുകളെ കുറിച്ച് അഭിമാനത്തോടെ പറയാന്‍ സാധിക്കും, എന്നാല്‍  അവരുടെ നിലവാരത്തെ കുറിച്ച് മൗനം പാലിക്കേണ്ടി വരും. ഒരിക്കലും അവരുടെ യോഗ്യത നോക്കിയല്ല മോഡി ഇവരെയൊന്നും ഇവിടെ നിയമിച്ചിരിക്കുന്നത്.

വിവേകമില്ലാത്തവര്‍ മോഡിയുടെ ഇത്തരം കൊട്ടിഘോഷിക്കപ്പെടുന്ന പരാമര്‍ശങ്ങള്‍ക്ക് കൈയ്യടിക്കുമായിരിക്കും എന്നാല്‍ ഫിക്കി പോലുള്ള സംഘടനയുടെ തലപ്പത്തിരിക്കുന്ന നിങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഗുജറാത്തിലെ പുറത്തറിയാത്ത ജീവിതങ്ങളെ അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാതെയും സ്വന്തം അന്തസ്സ് നോക്കാതെയും ഉപയോഗിക്കുന്നത് മറനീക്കി പുറത്ത് എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വോട്ടിന്റെ  ബലത്തില്‍ നേതാവായ ഒരാള്‍ എന്തിന് ഇത്തരം അധകൃത ജീവിതങ്ങളെ കുറിച്ച് ചിന്തിക്കണം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഗുജറാത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പിടിച്ച് പറിയും സത്രീകള്‍ക്കും വൃദ്ധര്‍ക്കുമെതിരെയുള്ള അക്രമവും ഇവിടെ സ്ഥിരം വാര്‍ത്തകളാണ്. 2001 ല്‍ 235 ബലാത്സംഗ കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2011 ല്‍ ഇത് 413 ആയി. 2011 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 731 ആണെങ്കില്‍ 2011 ല്‍ ഇത് 1329 ആണ്.

ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയത് മാത്രമാണ്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും കൂടും. മേലുദ്യോഗസ്ഥരില്‍ നിന്ന് ശാസന കേള്‍ക്കുമെന്നതിനാല്‍ ഗുജറാത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ ഇത്തരത്തിലുള്ള പരാതികളൊന്നും സ്വീകരിക്കാറുമില്ല. ലോകത്തിന് മുന്നില്‍ ഗുജറാത്തിനെ കുറ്റകൃത്യങ്ങളില്ലാത്ത നാടാക്കി കാണിക്കാനുള്ള എളുപ്പമാര്‍ഗം കുറ്റങ്ങള്‍ രേഖപ്പെടുത്താതിരിക്കലാണല്ലോ. ഗുജറാത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രേഖപ്പെടുത്താതിരിക്കുന്നതിനെതിരെ ഞങ്ങള്‍ സദാ ജാഗരൂകരായി ഇരിക്കുകയാണ്. കുറ്റകൃത്യം കുറച്ച് കാണിക്കലാണ് നല്ല സര്‍ക്കാറിന്റെ ലക്ഷണമായി ഗുജറാത്ത് സര്‍ക്കാര്‍ കാണുന്നത്. ഇത് കുറ്റവാളികള്‍ക്ക പ്രജോദനമാകുമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നില്ല.

വാണിജ്യം ഗുജറാത്തിലെ ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. നിരവധി സ്ത്രീകള്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവരാണ്. ഭക്ഷണം പാകം ചെയ്യുന്നത് മാത്രമല്ല ഇവിടുത്തെ സ്ത്രീകളുടെ ബിസിനസ്, അവര്‍ ഡിസൈനിങ് ജോലികളും വസ്ത്രശാലകളും മറ്റും നടത്തുന്നു. ഗുജറാത്തില്‍ മോഡി വരുന്നതിന് മുമ്പ് തന്നെ ഇവിടെയുള്ള സ്ത്രീകള്‍ വാണിജ്യ രംഗത്ത് സജീവമാണ്.

വിശ്വാസ്യതയോടെ.

ഇള പതക്

(അഹമ്മദാബാദ് വുമണ്‍ ആക്ഷന്‍ ഗ്രൂപ്പ്( A.W.A.G) സ്ഥാപകയാണ് ഡോ. ഇള പതക്. ഫിക്കിയുടെ പരിപാടിയില്‍ സ്ത്രീശാക്തീകരണത്തെ കുറിച്ച് മോഡി നടത്തിയ പ്രസംഗത്തെതുടര്‍ന്നാണ് ഇള പതക് ഫിക്കിക്ക് തുറന്ന കത്തെഴുതിയത്..)

മോഡിയുടെ പുറംമോടികള്‍

ഗുജറാത്തിലെ പോഷകാഹാര പ്രതിസന്ധി സൊമാലിയയേക്കാളും രൂക്ഷം: മാര്‍കണ്ഡേയ കഠ്ജു

ഗുജറാത്തിലെ പോഷകാഹാരക്കുറവിന് കാരണം സ്ത്രീകളുടെ സൗന്ദര്യഭ്രമം: മോഡി

മോഡിക്ക് തിരിച്ചടി; ടീസ്തക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പരസ്യം, ബി.ജെ.പി നേതാക്കള്‍ പാണ്ഡവന്‍മാര്‍

We use cookies to give you the best possible experience. Learn more