ഞാന്‍ കരുതിയിരുന്നത് സി.പി.ഐ. (എം.എല്‍.) റെഡ് സ്റ്റാര്‍ എന്നത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും എഴുതപ്പെട്ട ഒരു ഭരണഘടനയുടേയും പരിപാടിയുടേയും അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നുമാണ്. ആ വിശ്വാസത്തില്‍ തന്നെയാണ് കഴിഞ്ഞ 20 വര്‍ഷത്തിലേറെക്കാലമായി ഈ പ്രസ്ഥാനത്തിന്റെ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഞാന്‍ ജീവിച്ചു പോന്നത്.
സി. ജി. ബിജു
സഖാക്കളേ,
2016 ജൂണ്‍ 23-ാം തീയതിയിലെ പത്രങ്ങളില്‍ എന്നെ സി.പി.ഐ. (എം.എല്‍.) റെഡ് സ്റ്റാറിന്റെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും പുറത്താക്കിയെന്നും കൂടാതെ പാര്‍ട്ടിയിലുള്ള എന്റെ മെമ്പര്‍ഷിപ്പ് 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തുവെന്നുമുള്ള ഒരു വാര്‍ത്ത സംസ്ഥാന കമ്മറ്റിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഈ വാര്‍ത്ത കാണുന്നവരെ ഞാന്‍ കരുതിയിരുന്നത് സി.പി.ഐ. (എം.എല്‍.) റെഡ് സ്റ്റാര്‍ എന്നത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും എഴുതപ്പെട്ട ഒരു ഭരണഘടനയുടേയും പരിപാടിയുടേയും അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നുമാണ്.
ആ വിശ്വാസത്തില്‍ തന്നെയാണ് കഴിഞ്ഞ 20 വര്‍ഷത്തിലേറെക്കാലമായി ഈ പ്രസ്ഥാനത്തിന്റെ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഞാന്‍ ജീവിച്ചു പോന്നത്. അതിന്റെ ഭരണഘടനയുടേയും പരിപാടിയുടേയും മറ്റു നയസമീപനങ്ങളുടേയും രൂപീകരണ പ്രക്രിയകളില്‍ ഞാന്‍ ഭാഗഭാക്കാകുന്നതും അവസാനം 2015 ഫെബ്രുവരിയില്‍ ലക്‌നൗവില്‍ വെച്ചു നടന്ന 10-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതും. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.
എന്നാല്‍ 10-ാം പാര്‍ട്ടി കോണ്‍ഗ്രസ്സോ, അതിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനമോ അത് കാലോചിതമായ് പുതുക്കിയ ഭരണഘടനയോ പരിപാടിയോ മറ്റു നയ സമീപനങ്ങളോ തങ്ങള്‍ക്ക് ബാധകമല്ല എന്ന സമീപനമാണ് കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്ന സി.പി.ഐ.(എം.എല്‍.) റെഡ് സ്റ്റാറിന്റെ നേതൃത്വ കമ്മറ്റിയായ പോളിറ്റ് ബ്യൂറോ മെമ്പര്‍ സ: പി. ജെ. ജെയിംസിനാല്‍ നയിക്കപ്പെടുന്ന സ: എം. കെ. ദാസന്‍ സെക്രട്ടറിയായ സംസ്ഥാന കമ്മറ്റിക്കുള്ളത്.
ബോള്‍ഷെവിക്ക് സംഘടന രീതിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കണമെന്ന് ഓരോ പാര്‍ട്ടി കോണ്‍ഗ്രസ്സും അടിവരയിട്ട് പ്രഖ്യാപിക്കുമ്പോഴും എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളും അപ്രത്യക്ഷമായി തീരുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്
അതിന്റെ പ്രതിഫലനമാണ് കേരളത്തിലെ സംഘടന ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രത്യേകിച്ച് എറണാകുളം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങള്‍.
2003ല്‍ പാര്‍ട്ടി അഭിമുഖീകരിച്ച പിളര്‍പ്പിനെ തുടര്‍ന്ന് 1200 മെമ്പര്‍ഷിപ്പുണ്ടായിരുന്ന നമ്മുടെ പാര്‍ട്ടി ആദ്യ 3 വര്‍ഷം ആ മെമ്പര്‍ഷിപ്പ് നിലനിര്‍ത്തിയെങ്കിലും സ: പി.ജെ.ജെയിംസ് സെക്രട്ടറി ആയതോടെ പ്രായോഗിക പ്രവര്‍ത്തന രംഗത്തെ അദ്ദേഹത്തിന്റെ കഴിവില്ലായ്മ മൂലവും അദ്ദേഹത്തിന്റെ വിഭാഗീയ വീക്ഷണങ്ങള്‍ മൂലവും പാര്‍ട്ടിക്കുള്ളില്‍ ശിഥിലീകരണത്തിന്റേതായ ഒരു പ്രവണത ദൃശ്യമാവുകയും 2016 ആകുമ്പോള്‍ കേവലം 400ല്‍ താഴെ മെമ്പര്‍ഷിപ്പിലേക്ക് പാര്‍ട്ടി സംഘടന തകരുകയും ചെയ്തു.
ബോള്‍ഷെവിക്ക് സംഘടന രീതിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കണമെന്ന് ഓരോ പാര്‍ട്ടി കോണ്‍ഗ്രസ്സും അടിവരയിട്ട് പ്രഖ്യാപിക്കുമ്പോഴും എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളും അപ്രത്യക്ഷമായി തീരുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. ഫലത്തില്‍ കേരളത്തിലെ പാര്‍ട്ടി എന്നത് ഒരുതരത്തിലുമുള്ള രാഷ്ട്രീയ ചലനങ്ങള്‍ക്ക് വഴിതെളിക്കാന്‍ കഴിയാത്തവിധം ശോഷിക്കുകയും, സംസ്ഥാന നേതൃത്വം തന്നെ ജീര്‍ണ്ണിച്ച് ഒരു പിരിവു സംഘമായി അധ:പ്പതിക്കുയും ചെയ്തിരിക്കുകയാണ്.
ഒരു വിപ്ലവ സംഘടനയുടെ നേതൃത്വം പുലര്‍ത്തേണ്ട രാഷ്ട്രീയ ആര്‍ജ്ജവത്വവും സത്യസന്ധതയും കൈമോശം വരികയും, പല സംഘടനാ നേതാക്കളും എല്ലാത്തരത്തിലുമുള്ള സാമൂഹ്യ ജീര്‍ണ്ണതകള്‍ക്ക് അടിപ്പെടുകയും ചെയ്തിരിക്കുയാണ്. അഖിലേന്ത്യ തലത്തില്‍ പാര്‍ട്ടി വലിയ വികാസത്തിലേക്കും, മുന്നേറ്റത്തിലേക്കും കുതിക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ സി.പി.ഐ.(എം.എല്‍.) റെഡ് സ്റ്റാര്‍ ഇത്തരത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നത്? കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഈ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി നിലകൊള്ളുന്ന എനിക്കെതിരെയുള്ള നടപടിയുടെ അടിസ്ഥാന കാരണം ഈ അന്വേഷണമാണ്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്‍പ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഞാന്‍ പെരുമ്പാവൂര്‍ മേഖലയില്‍ നിന്നും ഇതര ഏരിയ കമ്മറ്റികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്ത് ഏകകണ്‌ഠേന അംഗീകരിച്ച ഒരു പരാതി സംസ്ഥാന കമ്മറ്റിക്ക് നല്‍കുകയുണ്ടായി.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്‍പ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഞാന്‍ പെരുമ്പാവൂര്‍ മേഖലയില്‍ നിന്നും ഇതര ഏരിയ കമ്മറ്റികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്ത് ഏകകണ്‌ഠേന അംഗീകരിച്ച ഒരു പരാതി സംസ്ഥാന കമ്മറ്റിക്ക് നല്‍കുകയുണ്ടായി.
ആ പരാതിയില്‍ പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെന്റര്‍ അംഗമായ ടി. സി. സുബ്രഹ്മണ്യന്‍ പഴയ രശീതികള്‍ ഉപയോഗിച്ച് പാര്‍ട്ടിയില്‍ നിന്നും സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഒഴിവാക്കപ്പെടുകയും അതിനെ തുടര്‍ന്ന് സി.പി.ഐ.(എം.എല്‍) റെഡ് ഫ്‌ളാഗില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജയന്‍ എന്നൊരാളൊത്ത് വ്യാപകമായി കള്ളപിരിവ് നടത്തുന്നതായും ആ മേഖലയുടെ ചുമതലയുള്ള പാര്‍ട്ടി സഖാക്കളെ കുറിച്ച് ആക്ഷേപങ്ങള്‍ പറഞ്ഞുപരത്തുന്നതായും, അവര്‍ നല്‍കിയ രശീതിയുടെ കോപ്പി അടക്കം തെളിവായി മുന്നോട്ടുവെക്കുകയും ചെയ്തു.
കൂടാതെ നിലം നികത്തല്‍, തോടു നികത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ പരാതി കൊടുക്കുകയും പിന്നീട് പരാതി പിന്‍വലിക്കുവാന്‍ ലക്ഷക്കണക്കിന് രൂപ ചോദിക്കുകയും ചെയ്യുന്നതായും വൈപ്പിന്‍ ഏരിയയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ഗുരുതരമായ സാമ്പത്തിക തട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതിന്മേല്‍ പാര്‍ട്ടി ഡി.സി. നടത്തിയ അന്വേഷണത്തില്‍ അത് യഥാര്‍ത്ഥ്യമാണെന്ന് എറണാകുളം ഡി.സി.ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുബ്രഹ്മണ്യനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്കുള്ളില്‍ പരാതി നല്‍കിയത്.
എന്നാല്‍ അന്ന് ഒരു ജില്ലാ കമ്മറ്റിയുടെ തെളിവുകളോടെയുള്ള ഏകകണ്ഠമായ പരാതിയെക്കുറിച്ച് അന്വേഷിക്കുവാന്‍പോലും തയ്യാറാകാതിരുന്ന സ: പി. ജെ. ജെയിംസ് നയിക്കുന്ന സംസ്ഥാന കമ്മറ്റി ടിയാനെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല സെക്രട്ടറി എന്ന നിലയില്‍ ജില്ലാ കമ്മറ്റിയുടെ പരാതി സംസ്ഥാന കമ്മറ്റിയില്‍ രേഖാപരമായി ഉന്നയിച്ച എനിക്കെതിരെ ഒരു മീറ്റിംഗില്‍ സമയത്തെത്തിയില്ലായെന്ന കാരണം പറഞ്ഞുകൊണ്ട് കമ്മറ്റിക്കുള്ളില്‍ താക്കീത് ചെയ്യുക എന്ന നടപടിയെടുക്കുകയാണ് ഉണ്ടായത്.
അടുത്ത പേജില്‍ തുടരുന്നു
പാര്‍ട്ടിയുടെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഈ വിഷയം ചര്‍ച്ചക്കെടുക്കുയും സമ്മേളന പ്രക്രിയ ആരംഭിച്ചതിനാല്‍ യാതൊരു നടപടിയും സാധ്യമല്ലെന്നും സമ്മേളനം ഈ വിഷയത്തില്‍ തീരുമാനം എടുക്കട്ടേയെന്ന നിലപാട് മുന്നോട്ടു വെച്ച് സംസ്ഥാന കമ്മറ്റി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
ഇതിനെ സംബന്ധിച്ചും പാര്‍ട്ടി ഈ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതിന്റെ കാരണങ്ങളും വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടിക്കുള്ളില്‍ അടിയന്തിരമായി ഒരു തെറ്റുതിരുത്തില്‍ പ്രക്രിയ ആരംഭിച്ചില്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടി ജീര്‍ണ്ണിച്ച് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ഒന്നായി അധ:പ്പതിക്കുമെന്ന മുന്നറിയിപ്പോടെ പാര്‍ട്ടി കേന്ദ്ര കമ്മറ്റിക്ക് ഞാന്‍ ഒരു പരാതി അയക്കുകയും, പ്രസ്തുത പരാതിയിന്മേല്‍ പാര്‍ട്ടി സി.സി. സംസ്ഥാന കമ്മറ്റിയോട് റിപ്പോര്‍ട്ട് ചോദിക്കുയും ഉണ്ടായി.
എന്നാല്‍ യഥാസമയം മേല്‍വിഷയം ചര്‍ച്ച ചെയ്യാതെ നീട്ടുക്കൊണ്ടുപോവുകയും, പാര്‍ട്ടിയുടെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഈ വിഷയം ചര്‍ച്ചക്കെടുക്കുയും സമ്മേളന പ്രക്രിയ ആരംഭിച്ചതിനാല്‍ യാതൊരു നടപടിയും സാധ്യമല്ലെന്നും സമ്മേളനം ഈ വിഷയത്തില്‍ തീരുമാനം എടുക്കട്ടേയെന്ന നിലപാട് മുന്നോട്ടു വെച്ച് സംസ്ഥാന കമ്മറ്റി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
പാര്‍ട്ടിയുടെ അടിമുടി സമ്മേളനങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, 2015 ജനുവരി മാസം കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സമ്മേളനം പാര്‍ട്ടി അഭിമുഖീകരിക്കുന്ന ശോഷണം അടക്കം പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ ആധിപത്യം ചെലുത്തിയിരിക്കുന്ന ജീര്‍ണ്ണതകളെയും വലതു പ്രവണതകളെയും വിഭാഗീയ വീഷണങ്ങളെയും കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും, പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുയും ചെയ്തു.
സംസ്ഥാന കമ്മറ്റി വെച്ച പാനലില്‍ ഉള്‍പ്പെട്ടിരുന്ന ടി. സി. സുബ്രഹ്മണ്യനെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും സമ്മേളനം വോട്ട് ചെയ്ത് പുറത്താക്കുകയാണ് ഉണ്ടായത്. ഫലത്തില്‍ എറണകുളം ജില്ലാ കമ്മറ്റി മുന്നോട്ടുവെച്ച രാഷ്ട്രീയ വിമര്‍ശനങ്ങളെയും, അഭിപ്രായങ്ങളെയും പാര്‍ട്ടി സംസ്ഥാന സമ്മേളനം അംഗീകരിക്കുകയാണ് ഉണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ അടിമുടി ഒരു തെറ്റു തിരുത്തല്‍ പ്രക്രിയ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം ഉയര്‍ത്തിപ്പിടിക്കുയും ചെയ്തു.
സംസ്ഥാന സമ്മേളനം നിരാകരിച്ച ഒരാളെ സംസ്ഥാന കമ്മറ്റി സംരക്ഷിക്കുന്നു എന്ന ധാരണ പാര്‍ട്ടി സഖാക്കള്‍ക്ക് ഉണ്ടാകാതിരിക്കുവാന് ഈ തീരുമാനം കീഴ് കമ്മറ്റികളിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട എന്നും തീരുമാനവും സംസ്ഥാന കമ്മറ്റി എടുക്കുകയുണ്ടായി.
എന്നാല്‍ പാര്‍ട്ടി സമ്മേളനം മുന്നോട്ടു വെച്ച രാഷ്ട്രീയ സ്പിരിറ്റിനെ ഉള്‍ക്കെള്ളുന്നതില്‍ അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി പിന്നോക്കം പോവുകയും കേരളത്തിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി പി. ബി അംഗം സ: പി. ജെ. ജെയിംസ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ വ്യക്തിപരമായെടുക്കുകയും സംസ്ഥാന കമ്മറ്റിയില്‍ നിന്നും ടി. സി. സുബ്രഹ്മണ്യന്‍ പുറത്താക്കപ്പെട്ടതിനെ തന്റെ വ്യക്തിപരമായ പരാജയമായി കണ്ട് പ്രതികാര ബുദ്ധിയോടെയുള്ള സമീപനങ്ങള്‍ എന്നോടും എറണാകുളം ഡി.സി.യോടും സ്വീകരിക്കുകയുമായിരുന്നു.
അതിന്റെ പ്രതിഫലനമെന്നോണം സമ്മേളനാനന്തരം കൂടിയ സംസ്ഥാന കമ്മറ്റി പാര്‍ട്ടി ഭരണഘടനയില്‍ (ആര്‍ട്ടിക്കള്‍ 5ല്‍ പാര്‍ട്ടി അംഗത്വത്തെ സംബന്ധിച്ച പരാ: 14ല്‍ വ്യക്തമാക്കിയിട്ടുള്ള കേന്ദ്ര കമ്മറ്റിവരെയുള്ള ഉയര്‍ന്ന കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അടിസ്ഥാന കമ്മറ്റിയിലെ അംഗങ്ങളായിരിക്കും, അതായത് തന്റെ താമസ സ്ഥലത്തൊ സമീപസ്ഥലത്തോ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് അല്ലെങ്കില്‍ ലോക്കല്‍ കമ്മറ്റിയില്‍) വ്യക്തമാക്കിയിട്ടുള്ള നിലപാടിനെ ലംഘിച്ചുകൊണ്ട് പാര്‍ട്ടിസംസ്ഥാന കമ്മറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട ടി. സി. സുബ്രഹ്മണ്യനെ അദ്ദേഹം ടി.യു.സി.ഐ. യുടെ സംസ്ഥാന സെക്രട്ടറിയായതിനാല്‍ (4 വര്‍ഷമായി കൂടിയിട്ടില്ലാത്ത സംസ്ഥാന കമ്മറ്റിയുടെ സെക്രട്ടറി!) അദ്ദേഹത്തിന്റെ പാര്‍ട്ടി കമ്മറ്റി ടി.യു.സി.ഐ. യുടെ ഫ്രാക്ഷന്‍ കമ്മറ്റി ആയിരിക്കും എന്ന തെറ്റും ഭരണഘടന വിരുദ്ധവുമായ തീരുമാനം, ഭരണഘടനാപരമായി അദ്ദേഹത്തിന്റെ പാര്‍ട്ടി കമ്മറ്റി അദ്ദേഹത്തിന്റെ താമസ സ്ഥലമായ പുതുവൈപ്പിലെ ബ്രാഞ്ച് കമ്മറ്റി ആയിരിക്കും എന്ന എന്റെ അഭിപ്രായത്തെ അവഗണിച്ചുകൊണ്ടും എന്റെ വിയോജിപ്പോടും കൂടി എടുക്കുകയുണ്ടായി.
സംസ്ഥാന സമ്മേളനം നിരാകരിച്ച ഒരാളെ സംസ്ഥാന കമ്മറ്റി സംരക്ഷിക്കുന്നു എന്ന ധാരണ പാര്‍ട്ടി സഖാക്കള്‍ക്ക് ഉണ്ടാകാതിരിക്കുവാന് ഈ തീരുമാനം കീഴ് കമ്മറ്റികളിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട എന്നും തീരുമാനവും സംസ്ഥാന കമ്മറ്റി എടുക്കുകയുണ്ടായി.
തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുകയും, പാര്‍ട്ടി എന്നെ ഉള്‍പ്പെടെ നിരവധി സഖാക്കളെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയും ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുകയും ഞാന്‍ 624 വോട്ട് നേടി, 264 വോട്ടിന്റെ ഭൂരിപക്ഷം നേടി കേരളത്തിലെ പാര്‍ട്ടിയുടെ ഏക പഞ്ചായത്തംഗമായി ജയിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മറ്റിയില്‍ ഞാന്‍ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്ന നിര്‍ദ്ദേശം സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഞാനത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അതിനോടൊപ്പം പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി അംഗമായ സ: എം. ബി. ജയഘോഷിനെ എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി തൃശൂരിലേക്ക് മാറ്റണമെന്നും വൈപ്പിന്‍ ഏരിയ സെക്രട്ടറിയായ സ: കെ. പി. മുരുകനേയും ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള നിര്‍ദ്ദേശം കൂടി മുന്നോട്ടുവെക്കപ്പെടുകയും ആകെയുള്ള ഏഴംഗ ജില്ലാ കമ്മറ്റിയില്‍ നിന്നും രണ്ട് പ്രാധാന സഖാക്കളെ കാരണമില്ലാതെ ഒഴിവാക്കുന്നത് ശരിയല്ല എന്ന എന്റെ അഭിപ്രായത്തെ അവഗണിച്ചുകൊണ്ട് തീരുമാനമെടുക്കുകയും എറണാകുളം ജില്ലാ കമ്മറ്റിയിലേക്ക് നിര്‍ദ്ദേശമായി വെക്കുകയും ചെയ്തു.
Turn off for: Malayalam
അടുത്ത പേജില്‍ തുടരുന്നു
ഈ സമയത്തൊക്കെതന്നെ എറണാകുളം ജില്ലാ കമ്മറ്റി പൂര്‍ണ്ണമായും എറണാകുളത്തു നടന്ന മനുഷ്യ സംഗമത്തിന്റെ സംഘാടനത്തിലും പുതുവൈപ്പ് എല്‍.പി.ജി. സംഭരണ കേന്ദ്രത്തിനെതിരായ സമരത്തിലും ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
എന്നാല്‍ എറണാകുളം ജില്ല കമ്മറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, ജില്ല സെക്രട്ടറിയെ മാറ്റണമെന്ന നിര്‍ദ്ദേശം അല്പം സാവകാശമെടുത്ത് നടപ്പിലാക്കേണ്ട ഒന്നാണെന്നും ജയഘോഷിനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി തൃശൂര്‍ക്ക് മാറ്റുന്ന വിഷയത്തില്‍ ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 5ല്‍ 9-ാമതായി മാറ്റുവാന്‍ ആഗ്രഹിക്കുന്ന സഖാവ് ഉള്‍പ്പെടുന്ന കമ്മറ്റിയില്‍ അപേക്ഷ വെച്ച് അംഗീകാരം വാങ്ങി.
സംസ്ഥാന കമ്മറ്റിയുടെ അനുവാദത്തോടെ ചേരുവാനാഗ്രഹിക്കുന്ന കമ്മറ്റിയുടെ അംഗീകാരം വാങ്ങണം എന്നായിരിക്കെ തന്റെ സാമൂഹിക ബന്ധങ്ങള്‍ കൂടുതലും എറണാകുളം ജില്ലയില്‍ ആയതിനാല്‍ ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട താന്‍ ജില്ല മാറി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമില്ലായെന്നും അറിയിക്കുകയുണ്ടായി. സ: കെ. പി. മുരുകനെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കേണ്ട ആവശ്യമില്ല എന്നും ഡി.സി. തീരുമാനിച്ചു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ: എം. കെ. ദാസന്‍ ജയഘോഷിന്റെയും മുരുകന്റേയും വിഷയം തല്ക്കാലം മരവിപ്പിക്കുകയാണെന്നും ജില്ലാ സെക്രട്ടറി മാറുന്ന കാര്യം ഒരിക്കല്‍കൂടി ആലോചിക്കണമെന്നും അറിയിച്ച് കമ്മറ്റി അവസാനിച്ചു.
ഈ സമയത്തൊക്കെതന്നെ എറണാകുളം ജില്ലാ കമ്മറ്റി പൂര്‍ണ്ണമായും എറണാകുളത്തു നടന്ന മനുഷ്യ സംഗമത്തിന്റെ സംഘാടനത്തിലും പുതുവൈപ്പ് എല്‍.പി.ജി. സംഭരണ കേന്ദ്രത്തിനെതിരായ സമരത്തിലും ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഈ സമയത്തുതന്നെ സ: എം. കെ. ദാസനുമായും, സ: പി. ജെ. ജെയിംസുമായും ഞാന്‍ പലവട്ടം സംസാരിക്കുകയും ജില്ലാ കമ്മറ്റിയുടെ പൊതുവായ താല്പര്യവും സമീപനവും ചര്‍ച്ച ചെയ്യുകയും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഞാന്‍ മാറുന്ന കാര്യം അടുത്ത കമ്മറ്റിയോടെ നടപ്പിലാക്കാമെന്നും ജയഘോഷിനേയും മുരുകനേയും കമ്മറ്റിയില്‍ നിന്നും ഒഴിവാക്കുന്നത് ഗുണകരമായിരിക്കില്ലായെന്നും ഒക്കെ ചര്‍ച്ച ചെയ്തതാണ്.
2015 ഡിസംബര്‍ 17ന് നടന്ന സംസ്ഥാന കമ്മറ്റിയില്‍ എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി മുന്‍കൂട്ടി അനുവാദം വാങ്ങി ഞാന്‍ പങ്കെടുത്തില്ല. 19-ാം തീയതി എറണാകുളത്തെ മനുഷ്യ സംഗമത്തിന്റെ ഭാഗമായി നടന്ന ഫ്രീഡം പരേഡിന് ശേഷം സ: ദാസന്‍ എന്നോട് എറണാകുളം ജില്ല കമ്മറ്റി പിരിച്ചുവിട്ടെന്നും സ: എം. കെ. കൃഷ്ണന്‍കുട്ടി സെക്രട്ടറിയായ ഒരു അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചെന്നും അറിയിച്ചു.
ഡിസംബര്‍ 20ന് മനുഷ്യ സംഗമം നടക്കുന്ന സമയത്ത് അതിനിടയില്‍ നാല് കസേര വലിച്ചിട്ട് അഡ്‌ഹോക്ക് കമ്മറ്റി കൂടുവാന്‍ വേണ്ടി സ: പി. ജെ. ജെയിംസും എം. കെ. ദാസനും എന്നെ വിളിക്കുകയും വളരെ ഗൗരവപ്പെട്ട പ്രശ്‌നത്തെ നിങ്ങള്‍ ഇങ്ങനെയാണോ കാണുന്നത്? ഇത് ക്ലബ് കമ്മറ്റിയല്ല പാര്‍ട്ടി കമ്മറ്റിയാണെന്നും അടിയന്തിരമായി സംസ്ഥാന കമ്മറ്റി കൂടുകയാണ് വേണ്ടതെന്നും അല്ലാത്തൊരു മീറ്റിംഗില്‍ ഞാന്‍ പങ്കെടുക്കില്ല എന്നും ഞാന്‍ പറഞ്ഞു.
ഞാന്‍ സെക്രട്ടറിയായ ജില്ലാ കമ്മറ്റി ഞാന്‍ അംഗമായ കേരള സംസ്ഥാന കമ്മറ്റി എന്നോട് അഭിപ്രായം ചോദിക്കാതെ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഞാനത് അംഗീകരിക്കില്ലെന്നും ഞാന്‍ സ: ദാസനെ അറിയിച്ചു. അതോടൊപ്പം സ: എം. കെ. കൃഷ്ണന്‍കുട്ടി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകൊടുക്കാതിരുന്നതിനാല്‍ അയോഗ്യനായെന്നും കൃഷ്ണന്‍കുട്ടിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ജയഘോഷ് ആയിരുന്നതിനാല്‍ ഇതിന്റെ പേരില്‍ നടപടി എടുക്കാതിരിക്കുവാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സ: ജയഘോഷിന് ഒരു കത്ത് കൊടുക്കുവാനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചതായി എന്നെ അറിയിച്ചു.
ഡിസംബര്‍ 20ന് മനുഷ്യ സംഗമം നടക്കുന്ന സമയത്ത് അതിനിടയില്‍ നാല് കസേര വലിച്ചിട്ട് അഡ്‌ഹോക്ക് കമ്മറ്റി കൂടുവാന്‍ വേണ്ടി സ: പി. ജെ. ജെയിംസും എം. കെ. ദാസനും എന്നെ വിളിക്കുകയും വളരെ ഗൗരവപ്പെട്ട പ്രശ്‌നത്തെ നിങ്ങള്‍ ഇങ്ങനെയാണോ കാണുന്നത്? ഇത് ക്ലബ് കമ്മറ്റിയല്ല പാര്‍ട്ടി കമ്മറ്റിയാണെന്നും അടിയന്തിരമായി സംസ്ഥാന കമ്മറ്റി കൂടുകയാണ് വേണ്ടതെന്നും അല്ലാത്തൊരു മീറ്റിംഗില്‍ ഞാന്‍ പങ്കെടുക്കില്ല എന്നും ഞാന്‍ പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് മനോരമ പത്രത്തില്‍ പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കമ്മറ്റി പിരിച്ചുവിട്ട് മൂന്നംഗം അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചു എന്ന വാര്‍ത്ത വരുകയുണ്ടായി. ഇതിനെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയോട് വിളിച്ചു ചോദിച്ചപ്പോള്‍, പിരിച്ചു വിട്ടു എന്ന വാര്‍ത്ത കൊടുത്തിട്ടില്ല എന്നും പുന:സംഘടിപ്പിച്ചു എന്ന വാര്‍ത്തയാണ് നല്‍കിയതെന്നും പറയുകയുണ്ടായി. എങ്കില്‍ തിരുത്ത് കൊടുക്കണെന്നു പറഞ്ഞപ്പോള്‍ അത് പറ്റില്ല എന്നും ഫലത്തില്‍ കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത എറണാകുളം ജില്ലാ കമ്മറ്റിയിലെ മുഴുവന്‍ സഖാക്കളേയും ഒഴിവാക്കിക്കൊണ്ട് മൂന്നംഗ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിക്കുകയാണുണ്ടായത്.
അതിന് ശേഷം ജനുവരി 30ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയില്‍ ഈ വിഷയം ഞാന്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും, സംസ്ഥാന കമ്മറ്റി ജനാധിപത്യ വിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും എടുത്ത തീരുമാനങ്ങള്‍ റദ്ദ് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ പി. ബി. അംഗം സ: പി. ജെ. ജെയിംസിന്റെ ഒറ്റ നിര്‍ബന്ധത്താല്‍ ജനാധിപത്യവിരുദ്ധ നടപടികളുമായി സംസ്ഥാന കമ്മറ്റി മുന്നോട്ടു പോവുകയായിരുന്നു. ഫലത്തില്‍ ചില എതിര്‍ശബ്ദങ്ങള്‍ ഉണ്ടായെങ്കിലും പി. ജെ. ജയിംസിന്റെ അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായം, അവിടെ പാര്‍ട്ടി ഭരണഘടനയോ പരിപാടിയോ ഒന്നും ബാധകമല്ല എന്ന അവസ്ഥയിലേക്ക് കേരളത്തിലെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചുരുക്കപ്പെടുകയായിരുന്നു.
Turn off for: Malayalam
അടുത്ത പേജില്‍ തുടരുന്നു
സ: പി. ജെ. ജെയിംസിന്റെ അസഹിഷ്ണുതയും ഈഗോയും അതിന് അരുനില്‍ക്കുന്ന ഏറാന്‍ മൂളികളുടേതായ ഒരു കൂട്ടമായി കേരള സംസ്ഥാന കമ്മറ്റി അധ:പ്പതിച്ചതിന്റെ പ്രതിഫലനമാണ് ഈ സംഭവങ്ങളൊക്കയും
അതോടൊപ്പം സ: എം.ബി. ജയഘോഷിനെ അദ്ദേഹം നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നു പറഞ്ഞുകൊണ്ട് മെമ്പര്‍ഷിപ്പില്‍ നിന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം സ: ജയഘോഷിന്റെ സഹോദരന്‍ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആവുകയും മറ്റാരുമില്ലാത്ത അദ്ദേഹത്തിന്റെ പരിചരണം ജയഘോഷിന് ഏറ്റെടുക്കേണ്ടിവരികയും ആയതിനാല്‍ പ്രസ്തുത കണക്ക് ശരിയാക്കി സ: എം. കെ. കൃഷ്ണന്‍കുട്ടിയെ അറിയിക്കുകയും അദ്ദേഹം ആശുപത്രിയില്‍ വന്ന് അത് വാങ്ങുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ ആ കണക്ക് കൃഷ്ണന്‍കുട്ടി ഏല്‍പ്പിച്ചു എന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതിന് ശേഷം ഇത്തരം ഒരു നടപടി എന്തുകൊണ്ടാണ്? വിമര്‍ശിക്കുന്നവരേയും എതിരഭിപ്രായം പറയുന്നവരേയും പകയോടെ പിന്തുടര്‍ന്ന് പുകച്ചു പുറത്തു ചാടിക്കുകയെന്ന സ: പി. ജെ. ജെയിംസിന്റെ അസഹിഷ്ണുതയും ഈഗോയും അതിന് അരുനില്‍ക്കുന്ന ഏറാന്‍ മൂളികളുടേതായ ഒരു കൂട്ടമായി കേരള സംസ്ഥാന കമ്മറ്റി അധ:പ്പതിച്ചതിന്റെ പ്രതിഫലനമാണ് ഈ സംഭവങ്ങളൊക്കയും അതോടൊപ്പം തന്നെ വിവിധ ഘട്ടങ്ങളില്‍ പാര്‍ട്ടി നടപടിക്ക് വിധേയരായ ആളുകളെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട് പിന്നീട് റെഡ് ഫ്‌ളാഗില്‍ ചേര്‍ന്ന പെരുമ്പാവൂരിലെ ജയന്‍, പാര്‍ട്ടി റസീപ്റ്റ് ഉപയോഗിച്ച് പണപ്പിരിവ് നടത്തി അതുപയോഗിച്ച് മദ്യപിച്ച് റോഡില്‍ കിടക്കുകയും പാര്‍ട്ടി ഓഫീസില്‍ വന്ന് ശര്‍ദ്ദിക്കുകയുമൊക്കെ ചെയ്ത സിദ്ദീഖ്, സാമ്പത്തിക തട്ടിപ്പുകാരനായ ടി. സി. സുബ്രഹമണ്യന്‍, എന്നിവരെയൊക്കെ സ: പി. ജെ. ജെയിംസ് നേരിട്ട് വിളിച്ച് ഒരു ബദല്‍ സംവിധാനം എറണാകുളത്ത് ഉണ്ടാക്കുവാന്‍ നേരിട്ടിറങ്ങിയിരിക്കുയാണ്.
ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവു വില്‍പ്പന നടത്തുന്ന രഞ്ചിത്ത് ഉള്‍പ്പെടെയുള്ളവരും ഈ പട്ടികയിലേക്ക് എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായതും ജീര്‍ണ്ണിക്കുകയും ചെയ്ത സംസ്ഥാന കമ്മറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് 31-01-2016ല്‍ ഞാന്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്നും രാജവെച്ചുകൊണ്ടുള്ള നല്‍കുകയുണ്ടായി.
ഈ സമയത്തൊക്കെ തന്നെ വിവിധങ്ങളായ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങളിലായിരുന്നു ഞങ്ങള്‍. 2016 ഫെബ്രുവരി 27ന് നടന്ന സംസ്ഥാന കമ്മറ്റി എന്റെ രാജി അംഗീകരിച്ചില്ല എന്നും സംസ്ഥാന കമ്മറ്റിയില്‍ നിന്നുള്ള എന്റെ രാജികത്തില്‍ ഉന്നയിച്ച സംസ്ഥാന കമ്മറ്റിയുടെ ജീര്‍ണ്ണതയേയും ജനാധിപത്യ വിരുദ്ധതയേയും സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എനിക്കൊരു കത്ത് നല്‍കിയിരുന്നു.
സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഞാന്‍ രാജിവെച്ചതിന് കാരണമായി പ്പറഞ്ഞ വസ്തുതകള്‍ക്ക കൃത്യമായ വിശദീകരണം ആ പരാതിയില്‍ ഉണ്ടായിരുന്നു. അത് രാജിക്കത്തിനെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ട വിശദീകരണമായി കാണണമെന്ന് സംസ്ഥാന സെക്രട്ടറിയോട് ഞാന്‍ പറയുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
അതേസമയം കേരളത്തിലെ പാര്‍ട്ടി സംഘടന അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതിന്റെ കാരണങ്ങളെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ ജീര്‍ണ്ണതയേയും ജനാധിപത്യ വിരുദ്ധതയേയും ഭരണഘടന ലംഘനങ്ങളേയും തെറ്റും വിഭാഗിയവുമായ സമീപനങ്ങളെക്കുറിച്ചും അത് കേരളത്തിലെ പാര്‍ട്ടിയെ എങ്ങനെയാണ് തകത്തുകൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ചും വിശദമായൊരു പരാതി പാര്‍ട്ടി കേന്ദ്ര കമ്മറ്റിക്ക് നല്‍കുന്നതിനായി സംസ്ഥാന കമ്മറ്റിക്ക് ഞാന്‍ നല്‍കുകയുണ്ടായി.
സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഞാന്‍ രാജിവെച്ചതിന് കാരണമായി പ്പറഞ്ഞ വസ്തുതകള്‍ക്ക കൃത്യമായ വിശദീകരണം ആ പരാതിയില്‍ ഉണ്ടായിരുന്നു. അത് രാജിക്കത്തിനെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ട വിശദീകരണമായി കാണണമെന്ന് സംസ്ഥാന സെക്രട്ടറിയോട് ഞാന്‍ പറയുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനുശേഷം മാര്‍ച്ച് 30ന് സ: ദാസന്റെ ഒരു ഫോണ്‍കോള്‍ എനിക്ക് വരുകയുണ്ടായി. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സ: മഞ്ചുളാദേവിയുടെ നോമിനേഷന്‍ കൊടുക്കുന്ന അന്ന് സംസ്ഥാന സെക്രട്ടറിയുമായി കാണുകയുണ്ടായി.
അപ്പോഴെന്നും സംഘടനാ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ സംസാരിക്കുകയുണ്ടായില്ല. ഞാന്‍ കേന്ദ്ര കമ്മറ്റിക്ക് സംസ്ഥാന കമ്മറ്റി വഴി നല്‍കിയ പരാതി 3 മാസം കഴിഞ്ഞിട്ടും സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 11 പാര്‍ട്ടി അംഗങ്ങളുടെ അവകാശങ്ങളില്‍ ജി ഖണ്ഠിക പ്രകാരം പാര്‍ട്ടി കേന്ദ്ര കമ്മറ്റിക്ക് 2016 മെയ് 28ന് ഞാന്‍ നേരിട്ട് ഇ-മെയില്‍ ചെയ്യുകയുണ്ടായി. ഇങ്ങനെയിരിക്കെ 2016 ജൂണ്‍ 23-ാം തീയതി കേരളത്തിലെ പ്രധാന പത്രങ്ങളിലൊക്കെ സി.പി.ഐ. (എം.എല്‍.) റെഡ് സ്റ്റാറിന്റെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും എന്നെ പുറത്താക്കിയതായും പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായുള്ള വാര്‍ത്ത സംസ്ഥാന കമ്മറ്റിയുടേതായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
എന്ത് കാരണത്താലാണ് ഈ നടപടിയെന്ന് എന്നെ അറിയിക്കാതെ എന്നോട് വിശദീകരണം ചോദിക്കാതെ എനിക്കെതിരെ നടപടിയെടുത്തതിലൂടെ പാര്‍ട്ടി ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 12 പാര്‍ട്ടി അച്ചടക്കം ഖണ്ഡിക 8ഉം അത് പത്രത്തില്‍ കൊടുത്തതിലൂടെ ഖണ്ഡിക 9ഉം ലംഘിച്ചിരിക്കുകയാണ്. ഇതിനൊക്കെ ശേഷം സംസ്ഥാന കമ്മറ്റിയുടേതായി 22-06-2016 എന്ന തീയതി വെച്ചുള്ള ഒരു മെയില്‍ സന്ദേശം ലഭിക്കുയുണ്ടായി. കെട്ടിച്ചമച്ച കുറെ നുണകളുടെ കൂമ്പാരമെഴുതി, പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പര്‍ പി.ജെ. ജെയിംസിനെ വിമര്‍ശിച്ചാല്‍, പാര്‍ട്ടി കന്ദ്ര കമ്മറ്റിക്ക് അവര്‍ക്കെതിരെ പരാതി കൊടുത്താല്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന അസഹിഷ്ണുതയുടെ വെളിപ്പെടുത്തലാണ് ഈ നടപടിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഫലത്തില്‍ സി.പി.ഐ.(എം.എല്‍.) റെഡ് സ്റ്റാറിന്റെ കേരള സംസ്ഥാന കമ്മറ്റി അങ്ങേയറ്റം ജീര്‍ണ്ണിച്ചതും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തിക്കുന്നതും കേരളത്തിലെ പാര്‍ട്ടി സംഘടനയെ ലിക്വിഡേറ്റ് ചെയ്യുന്നതുമായ ഒന്നായി അധ:പതിച്ചിരിക്കുകയാണ്.
സി.പി.ഐ.(എം.എല്‍.) എന്ന് പറയുന്നത് കേരളത്തിലെ വിപ്ലവം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും പ്രതീക്ഷയാണ്. അത് കേവലം മേല്‍ സൂചിപ്പിച്ച ജീര്‍ണ്ണതയ്ക്കടിപ്പെട്ട സംസ്ഥാന കമ്മറ്റിയാല്‍ തകര്‍ക്കപ്പെടേണ്ടതല്ല. അതിനുവേണ്ടിയല്ല. സ: വര്‍ഗ്ഗീസ് അടക്കം അറിയുന്നതും അറിയപ്പെടാത്തതുമായ അസംഖ്യം ധീരര്‍ ജീവന്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ഇത്തരം ജീര്‍ണ്ണ ശക്തികളില്‍ നിന്നും കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കുവാനും, സാമൂഹ്യ മാറ്റത്തിനും വേണ്ടിയിട്ടുള്ള പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോകുവാനും, കേരളത്തിന്റെ തെരിവുകളില്‍ ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.
വിപ്ലവ അഭിവാദനങ്ങളോടെ
സി. ജി. ബിജു