കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിനെ ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്ന കമ്പനിയായ സി.എം.ആര്‍.എല്ലിന് ഈ വര്‍ഷത്തെ പരിസ്ഥിതി സൗഹൃദ അവാര്‍ഡ് നല്‍കിയതിനെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. ഗായികയും നടിയുമായ രശ്മി സതീഷാണ് തുറന്ന കത്തുമായി രംഗത്തെത്തിയത്. നദിയെ മലിനീകരിക്കുന്നവര്‍ക്ക് തന്നെ അവാര്‍ഡ് കൊടുത്ത് ആദരിച്ച് പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ തങ്ങള്‍ക്ക് അതിയായ ഖേദമുണ്ടെന്ന് കത്തില്‍ പറയുന്നു.
Also Read: തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു
ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് തന്നെയാണ് കേരളത്തിലെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും. പതീക്ഷയുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായവരില്‍ നിന്നുതന്നെ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് വളരെ വേദനാജനകമാണ്.രാസമാലിന്യം മൂലം മലിനീകരിക്കപ്പെട്ട നദി രക്ഷിക്കാന്‍ മുളനടല്‍ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നു ഒരു ട്രേഡ് യൂണിയന്‍. ഇതിനിടയില്‍ കുടിവെള്ളത്തില്‍ രാസ മാലിന്യങ്ങള്‍ തള്ളരുത് എന്ന അപേക്ഷയുമായി പൊതുജനവും രംഗത്തുണ്ട്. രാസമാലിന്യം തള്ളുന്നതിനെതിരെ കുടിവെള്ള സംരക്ഷണത്തിനായി പൊതുജനസംഗമം ഇപ്പോള്‍ നടക്കാന്‍ പോകുകയാണ്.
Don”t Miss: ദളിതനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ മുസ്‌ലീം യുവതിയെ ചുട്ടുകൊന്നു
തങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ ഇപ്പോഴും സര്‍ക്കാരിലുളള വിശ്വാസം പൂര്‍ണമായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകളെ രോഗികകളാക്കി അവരെ മരണത്തിലേക്ക് അടുപ്പിച്ച് കൊണ്ടാണോ 5,000 പേരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ആലോചിക്കണം. നമ്മള്‍ നിലകൊള്ളേണ്ടത് മലിനമല്ലാത്ത വായുവിനും ജലത്തിനും വേണ്ടിയല്ലേ? തലമുറകളുടെ ജീവിതം പകരം കൊടുത്തു വേണോ ഈ കമ്പനികള്‍ നിലനിര്‍ത്താനെന്നും കത്തില്‍ ചോദിക്കുന്നു.
ഈ വിഷയത്തില്‍ ജനകീയാഭിലാഷം അനുസരിച്ചുള്ള ഒരു നിലപാട് മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ലോക പരിസ്ഥിതി ദിനത്തില്‍ പറയാനുള്ളത്…
#saveperiyarsavelife
കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിലേക്ക് ഏറ്റവും അധികം മാലിന്യം തള്ളുന്നതായി കണ്ടെത്തപ്പെട്ട കമ്പനിയാണ് CMRL. 2017 ലെ പരിസ്ഥിതി സൗഹൃദ അവാര്‍ഡ് നല്‍കി അതെ കമ്പനിയെ തന്നെ ആദരിച്ച് സര്‍ക്കാര്‍ പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. ഇതിനോട് ഏതാണ്ട് അനുകൂലമായ നിലപാട് തന്നെയാണ് കേരളത്തിലെ ഇതര പാര്‍ട്ടികളെല്ലാം പുലര്‍ത്തുന്നത്. പ്രതീക്ഷയുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായവരില്‍ നിന്നുതന്നെ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് വളരെ വേദനാജനകമാണ്.രാസമാലിന്യം മൂലം മലിനീകരിക്കപ്പെട്ട നദി രക്ഷിക്കാന്‍ മുളനടല്‍ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നു ഒരു ട്രേഡ് യൂണിയന്‍. ഇതിനിടയില്‍ കുടിവെള്ളത്തില്‍ രാസ മാലിന്യങ്ങള്‍ തള്ളരുത് എന്ന അപേക്ഷയുമായി പൊതുജനവും രംഗത്തുണ്ട്. രാസമാലിന്യം തള്ളുന്നതിനെതിരെ കുടിവെള്ള സംരക്ഷണത്തിനായി പൊതുജനസംഗമം ഇപ്പോള്‍ നടക്കാന്‍ പോകുകയാണ്. ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ ഇപ്പോഴും സര്‍ക്കാരിലുളള വിശ്വാസം പൂര്‍ണമായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകളെ രോഗികകളാക്കി അവരെ മരണത്തിലേക്ക് അടുപ്പിച്ച് കൊണ്ടാണോ 5000 പേരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ആലോചിക്കണം. നമ്മള്‍ നിലകൊള്ളേണ്ടത് മലിനമല്ലാത്ത വായുവിനും ജലത്തിനും വേണ്ടിയല്ലേ? തലമുറകളുടെ ജീവിതം പകരം കൊടുത്തു വേണോ ഈ കമ്പനികള്‍ നിലനിര്‍ത്താന്‍. മനുഷ്യരെ മനസ്സിലാക്കാന്‍ കഴിവുള്ള അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന, ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി ആണ് താങ്കള്‍ എന്നതിനാല്‍ അതില്‍ വിശ്വസിച്ചും, കഴിഞ്ഞ ആഴ്ചകളില്‍ പുറത്തിറങ്ങിയ ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും, ന്യായമായ ഒരു നിലപാട് അങ്ങ് നയിക്കുന്ന ജനകീയ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പെരിയാറിന്റെ കരയിലെ മനുഷ്യര്‍ക്കൊപ്പം കേരളത്തിലെ എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ജനകീയാഭിലാഷം അനുസരിച്ചുള്ള ഒരു നിലപാട് താങ്കള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് വിനയപൂര്‍വ്വം
ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു.
എന്ന് ഈ നിലപാട് ഉളള എല്ലാപേര്‍ക്കുംവേണ്ടി
രശ്മി സതീഷ്..