ന്യൂദൽഹി: റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം തളളിയതിനെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികളുടെ വാദം തുറന്ന കോടതിയിൽ വെച്ച് കേൾക്കാൻ സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗെഗോയി അധ്യക്ഷനായ ബെഞ്ചാവും ഹർജികൾ കേൾക്കുക. കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്.
Also Read “സുഡാനി ഫ്രം നൈജീരിയ” സംവിധായകൻ സക്കരിയയ്ക്ക് അരവിന്ദൻ പുരസ്ക്കാരം
മുൻ ബി.ജെ.പി. കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് ഈ വിഷയത്തിൽ പുനപരിശോധന ഹര്‍ജികൾ സമർപ്പിച്ചത്. കേന്ദ്രം കോടതിക്ക് കൈമാറിയ വിവരങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്നും അതുകൊണ്ടാണ് റഫാല്‍ ഇടപാടിനെ സംബന്ധിച്ച് സി.എ.ജി. റിപ്പോര്‍ട്ടുണ്ട് എന്ന മട്ടിലുള്ള ഗുരുതരമായ തെറ്റുകള്‍ ഡിസംബറിലെ വിധിയില്‍ കടന്നുകൂടാൻ ഇടയായതെന്നു പരാതിക്കാര്‍ തങ്ങളുടെ ഹർജിയിൽ പറയുന്നു.
Also Read ജെയ്ഷെ ക്യാമ്പിലെ വ്യോമാക്രമണം: ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ചൈന
തുറന്ന കോടതിയില്‍ വെച്ചുതന്നെ ഹർജികളിൽ തീര്‍പ്പുണ്ടാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
യു.പി.എ ഭരണസമയത്ത് ഉണ്ടാക്കിയ കരാറിൽ നിന്നും ഏറെ ലാഭകരമാണ് 2016ൽ മോദി സർക്കാർ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനുമായി കരാറെന്നായിരുന്നു ഫെബ്രുവരിയിൽ പുറത്തുവന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇത് കള്ളമാണെന്നും സർക്കാരിന്റെ മുഖം രക്ഷിക്കാൻ തയാറാക്കപ്പെട്ട റിപ്പോർട്ടാണിതെന്നും അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
Also Read രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
മാത്രമല്ല, “ദ ഹിന്ദു” പത്രം പുറത്തുവിട്ട രേഖകൾ അനുസരിച്ച് യു.പി.എ. സർക്കാരിന്റെ കാലത്ത് എഴുതപെട്ട കരാറിൽ ഇപ്പോൾ ലഭിച്ചതിനേക്കാൾ ലാഭത്തിൽ വിമാനങ്ങൾ വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നു എന്നും തെളിഞ്ഞിരുന്നു.